Features / News

പ്രവാസി നാടക മത്സര പുരസ്‌കാരം

കൊൽക്കത്ത കൈരളി സമാജം അവതരിപ്പിച്ച ‘ആനിദൈവം’ നാടകം പ്രവാസി നാടക മത്സരത്തിൽ പൂർവ്വ മേഖലയിൽ നിന്നും ഒന്നാം സ്ഥാനം നേടി. നാടകരചന : സുസ്‌മേഷ് ചന്ത്രോത്ത് സംവിധാനം : സി. എം നാരായണൻ കൊൽക്കത്ത കൈരളി സമാജത്തിനു വേണ്ടി ടി. കെ സുദർശൻ പുരസ്‌കാരം ഏറ്റുവാങ്ങി.

More

“ചിത്രോത്സവം 2019”

“ചിത്രോത്സവം 2019” കൊൽക്കത്ത കൈരളി സമാജം  March 31 ന്നു ആന്ധ്ര അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച “ചിത്രോത്സവം 2019” കുട്ടികളിലും രക്ഷിതാക്കളിലും എത്രമാത്രം സ്വാധീനം ചെലുത്തി എന്നുള്ളതിന്റെ തെളിവായിരുന്നു ഏതാണ്ട് 40 തിലധികം കുട്ടികൾ ഇതിൽ പങ്കാളികളായി എന്നുള്ളത്. നമ്മുടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാൻ ഒരവസരം ഒരുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് KKS നെ ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്. “ചിത്രോത്സവം 2019” ന്റെ ഭാഗമായി തങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ വിടർന്ന ദൃശ്യങ്ങളെ ചായങ്ങൾ …

More

മികച്ച നാടകം “ആനിദൈവം”  

കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളികൾക്കായി നടത്തി വരുന്ന അമച്വർ നാടക മത്സരത്തിൽ പൂർവ്വ മേഖലയിൽ നിന്നും  ഏറ്റവും മികച്ച നാടകമായി കൊൽക്കത്ത കൈരളി സമാജം അവതരിപ്പിച്ച ‘ആനിദൈവ’ത്തെ തെരഞ്ഞെടുത്തു. സുസ്‌മേഷ് ചന്ത്രോത്ത് രചനയും ആറങ്ങോട്ടുകര പാഠശാലയിലെ നാടകപ്രവർത്തകൻ സി. എം നാരായണൻ സംവിധാനവും നിർവ്വഹിച്ച ആനിദൈവത്തിൽ അഞ്ജലി, മീനാക്ഷി, ഊർമ്മിള, ജ്യോതി ജയകുമാർ, ഗീതാ ഗോപാലൻ, അജയ്കുമാർ, ശ്രീകുമാർ, സുതൻ ഭാസ്‌കരൻ, ജിൻസ് ജോണി, ടി. കെ ഗോപാലൻ തുടങ്ങിയവർ അഭിനയിച്ചു. പിന്നണിയിൽ വെളിച്ച …

More

പുസ്തക പ്രകാശനവും പ്രഭാഷണവും സംഘടിപ്പിച്ചു

  Click to view Image Gallery അക്ഷരപ്പൂക്കളം അച്ചടിരചനകള്‍ പുസ്തക പ്രകാശനവും പ്രഭാഷണ പരമ്പരയുടെ മൂന്നാം ലക്കവും സംഘടിപ്പിച്ചു. കൊല്‍ക്കത്ത കൈരളി സമാജം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ലക്കത്തില്‍ ‘പ്രവാസം ലോകസാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ ബെന്യാമിന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം സദസ്സ് പങ്കെടുത്ത സംവാദവും നടന്നു. രണ്ട് പരിപാടികള്‍ കൂടി ഇതോടനുബന്ധിച്ച് നടന്നു. കൊല്‍ക്കത്ത കൈരളി സമാജം ആദ്യമായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂക്കളം അച്ചടിരചനകള്‍ എന്ന കൃതിയുടെ ഒന്നാം …

More

നീതു സി. സുബ്രഹ്മണ്യന് കവിതാ പുരസ്‌കാരം

തിരൂര്‍: തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്റോവ്‌മെന്റ് പുരസ്‌കാരത്തിന് നീതു സി. സുബ്രഹ്മണ്യന്റെ പ്രണയപതാക എന്ന കവിതാ സമാഹാരം അര്‍ഹമായി. 15,000 രുപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഫെബ്രുവരി 17ന് വൈകീട്ട് തുഞ്ചന്‍ ഉത്സവ സമാപന സമ്മേളന വേദിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും. മണമ്പൂര്‍ രാജന്‍ബാബു, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. 28 കവിതകളുടെ സമാഹാരമാണ് പ്രണയപതാക. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം …

More

മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍ 

മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നവമുഖം നല്‍കിയ പ്രതിഭകളിലൊരാളായ ചലച്ചിത്ര സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത് റേ, ഋത്വിക് ഘട്ടക്ക് എന്നിവരുടെ സമകാലിനനായിരുന്ന മൃണാള്‍ സെന്‍ അവരില്‍ നിന്നും വിഭിന്നമായി രാഷ്ട്രീയശക്തിയുള്ള വിഷയങ്ങളാണ് തന്റെ രചനകള്‍ക്ക് ആധാരമാക്കിയത്. തൊണ്ണൂറ്റിയഞ്ച് വയസ്സ് നീണ്ട സര്‍ഗ്ഗാത്മകചൈതന്യമായിരുന്നു മൃണാള്‍ സെന്‍. കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ ആദരാഞ്ജലികള്‍ 🌹

More
< 2020 >
February
  • No Events

Follow Us on Facebook