Features / News

വിജയസാഗരം സമാപിച്ചു

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും ഒ. വി വിജയന്‍ സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി നടത്തിയ ‘വിജയസാഗരം – ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍’ ഏകദിന സാഹിത്യ സെമിനാര്‍ സമാപിച്ചു. കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍ ജൂണ്‍ 10 ന് രാവിലെ മുതല്‍ വൈകുന്നേരം വരെയായിരുന്നു പരിപാടികള്‍. ശ്രീ ആഷാമേനോന്‍ വിജയസാഗരം ഉദ്ഘാടനം ചെയ്തു. ഗുരു ഡോക്ടര്‍ കലാമണ്ഡലം തങ്കമണിക്കുട്ടി മുഖ്യാതിഥിയായി. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് ശ്രീ പി. വി വേണുഗോപാല്‍ അധ്യക്ഷനായി. തുടര്‍ന്ന്, പ്രഫ സി. …

More

ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍…

വിജയസാഗരം – ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍ കൊല്‍ക്കത്തയില്‍ ആഘോഷിക്കുന്നു. ഒ. വി വിജയന്‍ സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒ. വി വിജയന്‍ അനുസ്മരണം ‘വിജയസാഗരം’ എന്നപേരില്‍ 2018 ജൂണ്‍ 10 ഞായറാഴ്ച കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍ വച്ച് നടക്കുന്നു. മുപ്പത് വര്‍ഷം പിന്നിട്ട ‘ഗുരുസാഗരം’ നോവലിന് പശ്ചാത്തലമായ കൊല്‍ക്കത്തയില്‍ വച്ച് ഗുരുസാഗരത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഈ സാഹിത്യോത്സവം അക്കാരണത്താല്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു. പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ശ്രീ ആഷാമേനോന്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന …

More

രബീന്ദ്രജയന്തി 2018 ആഘോഷിച്ചു

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം കൊല്‍ക്കത്ത കൈരളി സമാജം ആഘോഷിച്ചു. 2018 മെയ് 13 ഞായറാഴ്ചയാണ് ഏവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം പ്രമാണിച്ച് ജന്മദിനാഘോഷം നടത്തിയത്. മലയാളികള്‍ക്കൊപ്പം ബംഗാളികളേയും പങ്കുകൊള്ളിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. രബീന്ദ്രിക് നൃത്തങ്ങളും രബീന്ദ്രസംഗീതവും ശ്രുതിനൃത്യോയും പിരിപാടികള്‍ക്ക് മിഴിവ് പകര്‍ന്നു. ആതിര രാഹുല്‍ ടാഗോര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ജു ശ്രീധര്‍ അവതാരകയായി. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് പി. വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് കെ. ശശിധരന്‍, വേണു കൊല്‍ക്കത്ത, എം. സി …

More

പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കം സമാപിച്ചു

‘ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്’ കൊല്‍ക്കത്ത കൈരളി സമാജം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കത്തില്‍ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രഭാഷകനുമായ ശ്രീ ഷൗക്കത്ത് “ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മലീമസമായ ഭൗതികസാഹചര്യങ്ങളില്‍നിന്നും ഉണര്‍വ്വിലേക്ക് കടന്നിരിക്കേണ്ടതിന്റെ ആവശ്യകത മാനവസമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ശ്രീ ഷൗക്കത്ത് പ്രഭാഷണത്തിലൂടെ നിര്‍വ്വഹിച്ചത്. ഏപ്രില്‍ 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ കൊല്‍ക്കത്തയിലെ ബെഹാലയിലുള്ള സി. എം. എ പറക്കോട് ശശി മെമ്മോറിയല്‍ ഹാളില്‍ വച്ചായിരുന്നു …

More

ആദ്യഘട്ട ഓഡിഷന്‍ സമാപിച്ചു

കൈരളി യൂത്ത് ഫെസ്റ്റ് 2018 ആദ്യഘട്ട ഓഡിഷന്‍ സമാപിച്ചു. കൊല്‍ക്കത്ത കൈരളി സമാജം സംഘടിപ്പിക്കുന്ന കൈരളി യൂത്ത് ഫെസ്റ്റിന്റെ രണ്ടാം ലക്കത്തിന്റെ ഓഡിഷന്‍ മെയ് 1 ന് കൊല്‍ക്കത്ത ആന്ധ്രാ അസോസിയേഷന്‍ ഹാളില്‍ വച്ച് നടന്നു. ഇന്‍ഫോസിസ് – ബംഗളൂരു, ഭാരതീയ വിദ്യാഭവന്‍ -കൊല്‍ക്കത്ത എന്നിവയുടെ സഹകരണത്തോടെയാണ് കൊല്‍ക്കത്ത കൈരളി സമാജം യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഓഡിഷന് ആമുഖമായി ഇന്‍ഫോസിസിനെ പ്രതിനിധീകരിച്ച് ശ്രീ സുബ്രഹ്മണ്യം, ആന്ധ്രാ അസോസിയേഷന്‍ ഭാരവാഹി ശ്രീ ശ്രീനിവാസന്‍, കൊല്‍ക്കത്ത കൈരളി സമാജം ട്രസ്റ്റീ …

More

ഒ. വി വിജയന്‍ അനുസ്മരണവും ഗുരുസാഗരവായനയും

ഒ. വി വിജയന്‍ സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒ. വി വിജയന്‍ അനുസ്മരണവും ഗുരുസാഗരം നോവലിന്റെ മുപ്പത്തൊന്നാം വര്‍ഷത്തിലെ വായനാപാഠങ്ങളും 2018 ജൂണ്‍ 10 ഞായറാഴ്ച, കൊല്‍ക്കത്തയില്‍.

More
< 2018 >
July

Follow Us on Facebook