KKS ‘Muthukad Show’ – A Report

Click to View Image Gallery

കൊൽക്കത്ത കൈരളി സമാജം 2020 ജനുവരി 13ന് സംഘടിപ്പിച്ച പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ പരിപാടി ഒരു വൻവിജയമാക്കിതീർത്ത കൊൽക്കത്തയിലെ മലയാളി സുഹൃത്തുക്കൾക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.

ജനുവരി 12, ഞായറാഴ്‍ച്ച നടത്തുവാൻ തീരുമാനിച്ചിരുന്ന ‘മുതുകാട് Show’ ജനുവരി 13 ലേക്ക് മാറ്റുവാൻ ഞങ്ങൾ നിർബന്ധിതരായത് ദുബായ് നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം ശ്രീ ഗോപിനാഥ് മുതുകാടിന്റെ കൊൽക്കത്ത ഫ്ലൈറ്റ് ക്യാൻസൽ ചെയ്യതതിനാലാണ്. വളരെ നിരാശയോടെയാണ് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടതായി വന്നത്. ജനുവരി 13 ഒരു പ്രവർത്തി ദിവസമായതുകൊണ്ട് പ്രേക്ഷകരുടെ സാന്നിദ്ധ്യം വളരെ പരിമിതമാകുമെന്നുള്ളത് ഞങ്ങളുടെ ആശങ്കയുടെ ആഴം വർദ്ധിപ്പിച്ചു.

എന്നാൽ എല്ലാ കണക്കുകൂട്ടലുകളേയും, ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ടാണ് ജനുവരി 13ന്റെ സായാഹ്നം ഞങ്ങളെ വരവേറ്റത്. പരിപാടി തുടങ്ങുന്ന 7 മണിക്ക് മുന്നേ വിദ്യാ മന്ദിർ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു. അത് ഈ പരിപാടിയുടെ പ്രാധാന്യം ജനങ്ങൾ തിരച്ചറിഞ്ഞതിന്റെ ഫലമായിരുന്നു.

പ്രിയാ മനോജും, അഞ്ജലിയും, അരവിന്ദും ചേർന്ന് ആലപിച്ച ‘ഭാഷാവന്ദന’ത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രൗഢഗംഭീരമായ വേദിയിൽ ഉപവിഷ്ടരായിരുന്ന പ്രൊഫ. ഗോപിനാഥ് മുതുകാട്, ഡോ. പി ബി സലിം IAS, ശ്രീ ബിജിൻ കൃഷ്ണാ IAS, ഡോ. ജി വി സുബ്രമണ്യൻ, ഡയറക്ടർ, ഭാരതീയ വിദ്യാഭവൻ കൊൽക്കത്ത, ശ്രീ ടി കെ ഗോപാലൻ, Managing Trustee, കൊൽക്കത്ത കൈരളി സമാജം എന്നിവർക്കും നിറഞ്ഞ സദസ്സിനും KKS സെക്രട്ടറി ശ്രീ സുതൻ ഭാസ്കരൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. പി ബി സലിം പ്രൊഫ. മുതുകാടിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും അതോടൊപ്പം ഈ പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം നിർവഹിക്കുകയുമുണ്ടായി. തദവസരത്തിൽ ശ്രീ ബിജിൻ കൃഷ്ണ, ഡോ. ജി വി സുബ്രമണ്യൻ, ശ്രീ ടി കെ ഗോപാലൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.

തുടർന്നുള്ള രണ്ടു മണിക്കൂർ സമയം ശ്രീ ഗോപിനാഥ് മുതുകാട്, തന്റെ കഠിന പ്രയത്നത്തിലൂടെയും, വായനയിലൂടെയും, അനുഭവത്തിലൂടെയും ആർജിച്ച അറിവിനെ ശ്രുതിമധുരമായ വാക്കുകളിലൂടെ പകർന്നു കൊടുത്തപ്പോൾ, ശ്രോതാക്കൾക്കതൊരു നവ്യാനുഭവമായിരുന്നു. പ്രഭാഷണത്തിനിടയിൽ അവതരിപ്പിച്ച മാജിക്കുകൾ കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ ആദ്യന്തം ഈ പരിപാടിയുടെ ഭാഗമാക്കുവാൻ കഴിഞ്ഞു.

ഈ പരിപാടി വൻവിജയമാക്കുന്നതിനു KKS ടീമിനൊപ്പം നിന്ന് അക്ഷീണം പരിശ്രമിച്ച ഞങ്ങളുടെ അഭ്യുദയകാംക്ഷികൾക്കും ഈ പരിപാടിയുടെ ഭാഗമായ എല്ലാ സുകൃതികൾക്കും ഒരിക്കൽ കൂടി കൊൽക്കത്ത കൈരളി സമാജത്തിന്റെ നന്ദി.

ടീം കൊൽക്കത്ത കൈരളി സമാജം

< 2020 >
August
 • 09

  17:00 -19:00
  2020.08.09

  9. 8.2020 വൈകിട്ട് 5 മണിക്ക് കൊൽക്കത്ത കൈരളി സമാജം ഓൺലൈൻ സർഗവേദിയുടെ Zoom Meeting ൽ

  മിത്ത്.പരിസ്ഥിതി. ഓണം

  ഓണമാഘോഷിക്കാനാവാതെ വീർപ്പുമുട്ടുന്ന ജനസമൂഹം എല്ലാക്കാലത്തും കേരളത്തിലുണ്ട്. അവർക്കു മുന്നിലെ മിത്തും യാഥാർത്ഥ്യങ്ങളും പരിസ്ഥിതി പഠനത്തിൻ്റെ വെളിച്ചത്തിൽ അന്വേഷിക്കുന്നു.

  പ്രഭാഷണം നടത്തുന്നത്:  പ്രൊഫ.കുസുമം ജോസഫ്
  (സ്റ്റേറ്റ് കോ ഓർഡിനേറ്റർ, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെൻറ് / റിട്ട. അദ്ധ്യാപിക, കാർമൽ കോളജ്, മാള, തൃശൂർ)

  പുസ്തകപരിചയം
  ശ്രീ പ്രമോദ് പി.സെബാൻ
  (കവി. അദ്ധ്യാപകൻ. സെൻ്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തലശ്ശേരി)

  ഏവർക്കും സ്വാഗതം

  Zoom Meeting ID:84856113986

  Password: KKS090820

  ടീം കൊൽക്കത്ത കൈരളി സമാജം

 • 16

  17:00 -19:00
  2020.08.16

  16. 8.2020 വൈകിട്ട് 5 മണിക്ക് കൊൽക്കത്ത കൈരളി സമാജം ഓൺലൈൻ സർഗവേദിയുടെ Zoom Meeting ൽ

  ചലച്ചിത്ര സംവിധായകൻ വി.എം വിനുവും മകളും ഗായികയുമായ വർഷ വിനുവും പങ്കെടുക്കുന്ന ഗാനസല്ലാപം

 • 23

  17:00 -19:00
  2020.08.23

  23. 8.2020 വൈകിട്ട് 5 മണിക്ക് കൊൽക്കത്ത കൈരളി സമാജം ഓൺലൈൻ സർഗവേദിയുടെ Zoom Meeting ൽ

  സംഗീത സന്ധ്യ
  കാഞ്ചന ശ്രീറാം

Follow Us on Facebook