സാംസ്‌കാരിക വാർത്തകൾ

ശാസ്ത്രീയ സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ 2020 ലെ സ്വാതി പുരസ്‌കാരം സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ലഭിച്ചു.

നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള എസ്. എൽ പുരം സദാനന്ദൻ പുരസ്‌കാരത്തിന് നാടകരചയിതാവും സംവിധായകനും നടനുമായ ഇബ്രാഹിം വെങ്ങര അർഹനായി.

ഗായിക സുജാതയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി  പുരസ്‌കാരം ലഭിച്ചു.

മികച്ച മുഖപ്രസംഗത്തിനുള്ള കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ പുരസ്‌കാരവും പാമ്പൻ മാധവൻ പുരസ്‌കാരവും മലയാള മനോരമ ലീഡർ റൈറ്റർ കെ. ഹരികൃഷ്ണന് ലഭിച്ചു. കുട്ടിസ്രാങ്ക്, ഒടിയൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തു കൂടിയാണ്.

പുരസ്‌കാരജേതാക്കൾക്ക് അഭിനന്ദനങ്ങൾ
*
വിയോഗവാർത്ത
*
കേരളത്തിലെ ആദ്യ ഫുട്‌ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. ദേശീയ ഗയിംസിലും അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പിലും കേരളത്തിനായി ഗോൾവള കാത്തിട്ടുള്ള ഫൗസിയ വെയ്റ്റ്‌ലിഫ്റ്റിംഗ്, പവർലിഫ്റ്റിംഗ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലും സംസ്ഥാന ടീം അംഗമായിരുന്നു.

ആദരാഞ്ജലി
*
ടീം കൊൽക്കത്ത കൈരളി സമാജം

< 2023 >
December
  • No Events

Follow Us on Facebook