കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ 2020 ലെ പുരസ്കാരങ്ങൾക്ക് അയിലം ഉണ്ണികൃഷ്ണൻ (കഥാപ്രസംഗം) സതീഷ് സംഘമിത്ര (നാടകം) രാജീവ് ആലുങ്കൽ (സിനിമ) സന്തോഷ് കീഴാറ്റൂർ (നാടകം, സിനിമ) എന്നിവർ അർഹരായി. ഈ വർഷം പ്രത്യേകമായി ഏർപ്പെടുത്തിയ ‘കലാസാർത്ഥക’ പുരസ്കാരത്തിന് നാടകസംവിധായകൻ കെ. എം ധർമ്മൻ, വിപ്ലവഗായിക പി. കെ മേദിനി, കഥാപ്രസംഗപരിപോഷകൻ മുത്താന സുധാകരൻ എന്നിവർ അർഹരായി.
സരസകവി മുലൂർ എസ് പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായി മുലൂർ സ്മാരക സമിതി ഏർപ്പെടുത്തിയ കവിതാപുരസ്കാരം അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്’ എന്ന കവിതാസമാഹാരത്തിന്. ‘പനിക്കാല കാഴ്ചകൾ’ എന്ന കവിതയ്ക്ക് രമേശ് അങ്ങാടിക്കലിനാണ് നവാഗത കവിക്കുള്ള പുരസ്കാരം.
എല്ലാ പുരസ്കാരജേതാക്കൾക്കും അഭിനന്ദനങ്ങൾ
ടീം കൊൽക്കത്ത കൈരളി സമാജം