സാംസ്‌കാരിക വാർത്തകൾ

കേരള ഫോക് ലോർ അക്കാദമിയുടെ 2020 ലെ സമഗ്ര സംഭാവനാ പുരസ്‌കാരത്തിന് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി. എം. കുട്ടിയെ തിരഞ്ഞെടുത്തു. പി. പത്മനാഭൻ നമ്പ്യാർ (കോൽക്കളി) സി. എം മണ്ണൂർ ചന്ദ്രൻ (പൊറാട്ടുനാടകം) ടി. നാണു പെരുവണ്ണാൻ (തെയ്യം) കെ. എം. കെ വെള്ളയിൽ ആട്ടീരി (മാപ്പിളപ്പാട്ട്) മാധവൻ അത്തിക്കോത്ത് (മംഗലം കളി) എം. ബാലകൃഷ്ൺ പെരുവണ്ണാൻ (തെയ്യം) ബ്രിട്ടോ വിൻസെന്റ് (ചവിട്ടുനാടകം) കീഴില്ലം ഉണ്ണികൃഷ്ൺ (മുടിയേറ്റ്) എം. കെ അരവിന്ദാക്ഷൻ പിള്ള (പടയണി) എന്നിവർ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് അർഹരായി.

പുരസ്‌കാരജേതാക്കൾക്ക് അഭിനന്ദനങ്ങൾ

വിയോഗവാർത്ത
*
പ്രശസ്ത കാഥികൻ വി. സാംബശിവന്റെ ഭാര്യസുഭദ്ര സാംബശിവൻ അന്തരിച്ചു. കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഒ. നാണു ഉപാദ്ധ്യായന്റെയും കല്യാണിയുടേയും മകളാണ്.

ആദരാഞ്ജലി
*
ടീം കൊൽക്കത്ത കൈരളി സമാജം (21.2.2021)