വിജയസാഗരം സമാപിച്ചു

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും ഒ. വി വിജയന്‍ സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി നടത്തിയ ‘വിജയസാഗരം – ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍’ ഏകദിന സാഹിത്യ സെമിനാര്‍ സമാപിച്ചു. കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍ ജൂണ്‍ 10 ന് രാവിലെ മുതല്‍ വൈകുന്നേരം വരെയായിരുന്നു പരിപാടികള്‍. ശ്രീ ആഷാമേനോന്‍ വിജയസാഗരം ഉദ്ഘാടനം ചെയ്തു. ഗുരു ഡോക്ടര്‍ കലാമണ്ഡലം തങ്കമണിക്കുട്ടി മുഖ്യാതിഥിയായി. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് ശ്രീ പി. വി വേണുഗോപാല്‍ അധ്യക്ഷനായി. തുടര്‍ന്ന്, പ്രഫ സി. പി ചിത്രഭാനു, ശ്രീ വിജു നായരങ്ങാടി, ശ്രീ രാജന്‍ തിരുവോത്ത്, ശ്രീ ജോഷി ജോസഫ്, ശ്രീ സുസ്‌മേഷ് ചന്ത്രോത്ത്, ശ്രീ പി. വേണുഗോപാലന്‍ എന്നിവര്‍ ഗുരുസാഗരത്തെയും ഒ. വി വിജയന്റെ കൃതികളേയും മുന്‍നിര്‍ത്തി പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. ഒ. വി വിജയന്‍ സ്മാരക സമിത ചെയര്‍മാന്‍ ശ്രീ ടി. കെ നാരായണദാസ് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. സെക്രട്ടറി ശ്രീ ടി. ആര്‍ അജയന്‍ വിജയന്‍ സ്മാരകപ്രവര്‍ത്തനങ്ങളെക്കുറിച്ച് സദസ്സിനോട് വിശദീകരിച്ചു. തുടര്‍ന്ന് സംവാദവും ശ്രീ വിനോദ് മങ്കര സംവിധാനം ചെയ്ത ഒറ്റക്കരിമ്പനക്കാറ്റ് ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

ചടങ്ങിന് കൊല്‍ക്കത്ത കൈരളി സമാജം സെക്രട്ടറി ടി. അജയ്കുമാര്‍ സ്വാഗതം ജോയിന്റ് സെക്രട്ടറി ശ്രീ വി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. വമ്പിച്ച ജനപങ്കാളിത്തമാണ് പരിപാടികള്‍ക്കുണ്ടായത് എന്നത് ചടങ്ങുകള്‍ക്ക് തിളക്കം നല്‍കി.

View Images…

< 2019 >
January
 • 05

  18:00 -20:30
  2019.01.05
  Kolkata Kairali Samajam Hall
  162/B/341, Lake Gardens, Kolkata – 700045.

  നക്ഷത്രസന്ധ്യ
  ———————–
  പ്രിയപ്പെട്ടവരേ,
  2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ കൊൽക്കത്ത കൈരളി സമാജം അങ്കണത്തിൽ വച്ച് ‘നക്ഷത്രസന്ധ്യ’ എന്ന പേരിൽ ക്രിസ്മസ് ആഘോഷിക്കുന്നു. കരോൾ ഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ബാന്റ് സംഗീതവും ഉൾപ്പെടുത്തി ഒരുക്കുന്ന നക്ഷത്രസന്ധ്യയിൽ, റെവ. മാത്യു ദാനിയേൽ (CSI church, Kolkata) ക്രിസ്മസ് സന്ദേശം നൽകും. വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

  ഏവരും പങ്കെടുക്കുമല്ലോ.

  ടീം
  കൊൽക്കത്ത കൈരളി സമാജം

Follow Us on Facebook