രബീന്ദ്രജയന്തി 2018 ആഘോഷിച്ചു

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം കൊല്‍ക്കത്ത കൈരളി സമാജം ആഘോഷിച്ചു. 2018 മെയ് 13 ഞായറാഴ്ചയാണ് ഏവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം പ്രമാണിച്ച് ജന്മദിനാഘോഷം നടത്തിയത്. മലയാളികള്‍ക്കൊപ്പം ബംഗാളികളേയും പങ്കുകൊള്ളിച്ചുകൊണ്ട് വിപുലമായ പരിപാടികളാണ് ഒരുക്കിയിരുന്നത്. രബീന്ദ്രിക് നൃത്തങ്ങളും രബീന്ദ്രസംഗീതവും ശ്രുതിനൃത്യോയും പിരിപാടികള്‍ക്ക് മിഴിവ് പകര്‍ന്നു. ആതിര രാഹുല്‍ ടാഗോര്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ജു ശ്രീധര്‍ അവതാരകയായി. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് പി. വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് കെ. ശശിധരന്‍, വേണു കൊല്‍ക്കത്ത, എം. സി കരുണാകരന്‍, ജ്യോതി ജയകുമാര്‍, മായ കമല്‍, ഹേമ വിജു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

< 2018 >
November
  • No Events

Follow Us on Facebook