മികച്ച നാടകം “ആനിദൈവം”  

കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളികൾക്കായി നടത്തി വരുന്ന അമച്വർ നാടക മത്സരത്തിൽ പൂർവ്വ മേഖലയിൽ നിന്നും  ഏറ്റവും മികച്ച നാടകമായി കൊൽക്കത്ത കൈരളി സമാജം അവതരിപ്പിച്ച ‘ആനിദൈവ’ത്തെ തെരഞ്ഞെടുത്തു.

സുസ്‌മേഷ് ചന്ത്രോത്ത് രചനയും ആറങ്ങോട്ടുകര പാഠശാലയിലെ നാടകപ്രവർത്തകൻ സി. എം നാരായണൻ സംവിധാനവും നിർവ്വഹിച്ച ആനിദൈവത്തിൽ അഞ്ജലി, മീനാക്ഷി, ഊർമ്മിള, ജ്യോതി ജയകുമാർ, ഗീതാ ഗോപാലൻ, അജയ്കുമാർ, ശ്രീകുമാർ, സുതൻ ഭാസ്‌കരൻ, ജിൻസ് ജോണി, ടി. കെ ഗോപാലൻ തുടങ്ങിയവർ അഭിനയിച്ചു. പിന്നണിയിൽ വെളിച്ച നിയന്ത്രണം വിജയൻ വെള്ളിനേഴിയും ശബ്ദനിയന്ത്രണവും സാങ്കേതിക സഹായവും ശരത് നായരും ഏകോപനം വി. കെ ജയകുമാറും കീബോർഡ് പി. വേണുഗോപാലനും നിർവ്വഹിച്ചു.

കൊൽക്കത്ത കൈരളി സമാജത്തിനൊപ്പം നിൽക്കുന്ന എല്ലാ സഹൃദയർക്കും പ്രേക്ഷകർക്കും സഹകാരികൾക്കും ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുക എന്നതിനപ്പുറം പ്രേക്ഷകർക്ക് ആസ്വദനീയമായ ഒരു കലാവിരുന്നൊരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വിജയം നിങ്ങളേവരുമായി കൊൽക്കത്ത കൈരളി സമാജം പങ്കുവയ്ക്കട്ടെ.

എല്ലാവർക്കും അഭിനന്ദനങ്ങൾ  !

Click to View Gallery…