സംവാദം സംഘടിപ്പിച്ചു

 

View Image Gallery

സമീപകാലത്ത് സുപ്രീം കോടതി പുറപ്പെടുവിച്ച ഏതാനും സുപ്രധാനവിധികളെ മുന്‍നിര്‍ത്തി അവ പൗരജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ കൊല്‍ക്കത്ത കൈരളി സമാജം സംവാദം സംഘടിപ്പിച്ചു.

November പതിനൊന്നാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ കൊല്‍ക്കത്ത കൈരളി സമാജം ഓഫീസ് അങ്കണത്തിലായിരുന്നു സംവാദം. സംവാദത്തില്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പ്രഭാഷകനുമായ ശ്രീ യു. എസ് മേനോന്‍ സുപ്രീം കോടതി വിധികളെ വിസ്തരിച്ച് പ്രതിപാദിച്ച് വിഷയമവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കൊല്‍ക്കത്തയിലെ പ്രമുഖ വ്യക്തികളും സംഘടനാപ്രതിനിധികളും പങ്കെടുത്ത് സംസാരിച്ചു.

ബിജിന്‍ കൃഷ്ണ ഐ. എ. എസ്, പ്രഫ. കെ. കെ കൊച്ചുകോശി, എന്‍. പി നായര്‍, പി. വേണുഗോപാലന്‍, സുതന്‍ ഭാസ്‌കരന്‍, ശ്രീസൂര്യ തിരുവോത്ത്, കെ. നന്ദകുമാര്‍, അംബികാ മോഹന്‍, അജന്ത രാജ്‌മോഹന്‍, ഐ.വി സന്തോഷ്, വിവേക്, നാസര്‍, സി. നാരായണന്‍, യു. ഭാസ്‌കരന്‍, ആനന്ദ്, ജേക്കബ്, ടി. എസ്. എസ് നായര്‍, ഡോ. മോഹന്‍ കുമാര്‍, മുബാഷീര്‍, പ്രഭാമേനോന്‍, മീനാ കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

ജനാധിപത്യസമൂഹത്തിന്റെ കെട്ടുറപ്പിനും ഭദ്രതയ്ക്കും രാജ്യത്തിന്റെ ഭരണഘടന പരമപ്രധാനമായ പങ്കുവഹിക്കുന്നുവെന്ന് സംവാദം രേഖപ്പെടുത്തി. സുപ്രീം കോടതി വിധികള്‍ മാനിക്കാനും നടപ്പിലാക്കാനും ഏവര്‍ക്കും അധികാരമുണ്ടെന്നും അതേസമയം വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിന് സാഹചര്യങ്ങളുള്ള ജനാധിപത്യ രാജ്യമാണ് നമ്മുടേതെന്നും ചര്‍ച്ചയില്‍ ഏകാഭിപ്രായമുണ്ടായി.

ടി. കെ ഗോപാലന്‍ സംവാദത്തിന്റെ മോഡറേറ്ററും ദീപ്തി ആര്‍ അവതാരകയുമായി. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് പി. വി വേണുഗോപാല്‍, സെക്രട്ടറി ടി. അജയ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.