പ്രേക്ഷകർക്കൊപ്പം ‘പത്മിനി’ കാണാൻ അനുമോളും

പ്രേക്ഷകർക്കൊപ്പം ‘പത്മിനി’ കാണാൻ അനുമോളും എത്തുന്നു !

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൊൽക്കത്ത കൈരളി സമാജം ഒരുക്കുന്ന കൈരളി മൂവി ഫെസ്റ്റ് 2020 മാർച്ച് 7 ന് വൈകുന്നേരം 6. 30 മണി മുതൽ ഉത്തം മഞ്ചിൽ നടക്കും. ചലച്ചിത്രതാരം അനുമോൾ ഉദ്ഘാടനം നിർവ്വഹിക്കും. ടി. കെ പത്മിനി അനുസ്മരണ പ്രഭാഷണം ശ്രീമതി ഫാത്തി സലീം നിർവ്വഹിക്കും.

സ്ത്രീജീവിതം മുഖ്യപ്രമേയമായി വരുന്ന രണ്ട് ചലച്ചിത്രങ്ങൾ തുടർന്ന് പ്രദർശിപ്പിക്കും. ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതത്തേയും കാലത്തേയും അടിസ്ഥാനമാക്കി ഒരുക്കിയ ‘പത്മിനി’യും ‘ആതിര 10 സി’ യുമാണ് പ്രദർശിപ്പിക്കുന്ന സിനിമകൾ.

സംസ്ഥാന സർക്കാരിന്റെ 5 ടെലിവിഷൻ പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് ‘ആതിര 10 സി’. ബാലചന്ദ്രൻ ചുള്ളിക്കാട്, ചിത്രാ അയ്യർ, മല്ലികാ സുകുമാരൻ, അതിഥി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിക്കുന്നു. അനുമോൾ, ഇർഷാദ്, സഞ്ജു ശിവറാം, ഷാജു ശ്രീധർ എന്നിവരാണ് ‘പത്മിനി’യിലെ പ്രധാന അഭിനേതാക്കൾ. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി 50 പ്രദർശനങ്ങൾ നടത്തിയ ‘പത്മിനി’യുടെ കൊൽക്കത്തയിലെ ആദ്യപ്രദർശനമാണിത്.

പരിപാടികളിൽ പങ്കെടുക്കുന്നതിനായി padmini<name><no of passes> എന്നിവ 9830337697 നമ്പറിലേക്ക sms ചെയ്യാം. നിങ്ങളുടെ ഫോൺ നമ്പറിലേക്ക് whatsapp/mms ആയി പാസ് അയച്ചുതരുന്നതാണ്.

കൈരളി മൂവി ഫെസ്റ്റ് 2020 ആസ്വദിക്കുവാൻ ഏവരേയും ഉത്തം മഞ്ചിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു.
*
ടീം കൊൽക്കത്ത കൈരളി സമാജം

< 2021 >
January

Follow Us on Facebook