പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കം സമാപിച്ചു

‘ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്’

കൊല്‍ക്കത്ത കൈരളി സമാജം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കത്തില്‍ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രഭാഷകനുമായ ശ്രീ ഷൗക്കത്ത് “ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മലീമസമായ ഭൗതികസാഹചര്യങ്ങളില്‍നിന്നും ഉണര്‍വ്വിലേക്ക് കടന്നിരിക്കേണ്ടതിന്റെ ആവശ്യകത മാനവസമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ശ്രീ ഷൗക്കത്ത് പ്രഭാഷണത്തിലൂടെ നിര്‍വ്വഹിച്ചത്. ഏപ്രില്‍ 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ കൊല്‍ക്കത്തയിലെ ബെഹാലയിലുള്ള സി. എം. എ പറക്കോട് ശശി മെമ്മോറിയല്‍ ഹാളില്‍ വച്ചായിരുന്നു പ്രഭാഷണവും തുടര്‍ന്ന് വിഷയത്തിലുള്ള സംവാദവും നടന്നത്.

ചടങ്ങിന് കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് ശ്രീ പി. വി വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. ഹൗറ മുനിസിപ്പല്‍ കമ്മീഷണര്‍ ശ്രീ ബിജിന്‍ കൃഷ്ണ ഐ. എ. എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കം ഉദ്ഘാടനം ചെയ്തു. ശ്രീ ഷൗക്കത്തിനെ ശ്രീനാരായണ സേവാസംഘം ജന. സെക്രട്ടറി ശ്രീ സുതന്‍ ഭാസ്‌കരന്‍ പരിചയപ്പെടുത്തി. കൊല്‍ക്കത്ത കൈരളി സമാജം വാര്‍ത്താ പ്രചരണവിഭാഗം മേധാവി ശ്രീ എം. സി കരുണാകരന്‍ ഉദ്ഘാടനച്ചടങ്ങിന് നന്ദി പറഞ്ഞു. തുടര്‍ന്ന് ഷൗക്കത്ത് പ്രഭാഷണം നടത്തി. അതിനുശേഷം സദസ്യരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറഞ്ഞു. ശ്രോതാക്കളുടെ സജീവപങ്കാളിത്തത്താല്‍ സമ്പന്നമായിരുന്നു ആത്മാവില്‍നിന്ന് ജീവിതത്തിലേക്ക് പ്രഭാഷണം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ശ്രീ സുനില്‍ പി. ഇളയിടത്തിന്റെ മൂന്നുദിവസം നീണ്ടുനിന്ന “മഹാഭാരതം പ്രഭാഷണ പരമ്പര”യോടെയാണ് ഈ പ്രഭാഷണ പരമ്പരയ്ക്ക് കൊല്‍ക്കത്ത കൈരളി സമാജം തുടക്കം കുറിച്ചത്. പരമ്പര വരും നാളുകളിലും തുടരും.

View Gallery…

< 2019 >
February

Follow Us on Facebook