പുസ്തക പ്രകാശനവും പ്രഭാഷണവും സംഘടിപ്പിച്ചു

 

Click to view Image Gallery

അക്ഷരപ്പൂക്കളം അച്ചടിരചനകള്‍ പുസ്തക പ്രകാശനവും പ്രഭാഷണ പരമ്പരയുടെ മൂന്നാം ലക്കവും സംഘടിപ്പിച്ചു.

കൊല്‍ക്കത്ത കൈരളി സമാജം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ലക്കത്തില്‍ ‘പ്രവാസം ലോകസാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ ബെന്യാമിന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഒരു മണിക്കൂറോളം സദസ്സ് പങ്കെടുത്ത സംവാദവും നടന്നു.

രണ്ട് പരിപാടികള്‍ കൂടി ഇതോടനുബന്ധിച്ച് നടന്നു. കൊല്‍ക്കത്ത കൈരളി സമാജം ആദ്യമായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂക്കളം അച്ചടിരചനകള്‍ എന്ന കൃതിയുടെ ഒന്നാം വാള്യം പ്രകാശനവും കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയില്‍ നിയമിതനായ ഡോ. കെ. കെ കൊച്ചുകോശിയെ ആദരിക്കുന്ന ചടങ്ങുമായിരുന്നു അത്.
പുസ്തകം പ്രകാശനം ചെയ്തത് ശ്രീ ബെന്യാമിന്‍, ശ്രീ ബിജിന്‍ കൃഷ്ണ ഐ. എ. എസ്, ഡോ. കെ. കെ കൊച്ചുകോശി, ശ്രീ സുതന്‍ ഭാസ്‌കരന്‍ (സെക്രട്ടറി, കെ.കെ. എസ്), ശ്രീ ടി. കെ ഗോപാലന്‍(ട്രസ്റ്റീ, കെ. കെ. എസ്), ശ്രീ സുസ്‌മേഷ് ചന്ത്രോത്ത്, ശ്രീ ശ്രീകുമാര്‍ വി (എഡിറ്റര്‍, അക്ഷരപ്പൂക്കളം അച്ചടിരചനകള്‍) എന്നിവര്‍ ചേര്‍ന്നാണ്. ശ്രീകുമാര്‍ വി സദസ്സിന് പുസ്തകം പരിചയപ്പെടുത്തി. ശ്രീമതി ജ്യോതി ജയകുമാര്‍, ശ്രീ കെ. എസ് തിരുമുല്‍പ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഡോ. കെ. കെ കൊച്ചുകോശിയെ കൊല്‍ക്കത്ത കൈരളി സമാജത്തിനുവേണ്ടി ശ്രീ ബെന്യാമിന്‍ ആദരിച്ചു. ചടങ്ങുകള്‍ക്ക് ശ്രീ സുതന്‍ ഭാസ്‌കരന്‍ സ്വാഗതവും ശ്രീ വി. കെ ജയകുമാര്‍ നന്ദിയും പറഞ്ഞു.

കൊല്‍ക്കത്തയിലെ വിവിധ സംഘടനാ പ്രതിനിധികളും വായനക്കാരും ആവേശത്തോടെ പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു. പുസ്തകത്തിന്റെ വില്‍പ്പനയും തദവസരത്തില്‍ നടന്നു.