നാടകഗൃഹം

നാടകവും അരങ്ങുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ് കൊൽക്കത്ത മലയാളികൾ. പിറന്ന നാടിനെ ഉപേക്ഷിച്ചു ജീവിതം മെച്ചപ്പെട്ടതാക്കുന്നതിനായി ഇറങ്ങിത്തിരിച്ച പ്രവാസികളുടെ ജീവിതത്തിന് അർത്ഥവും ആഴവും നൽകുന്നതിൽ ഇന്നും നാടകം പ്രധാന പങ്ക് വഹിക്കുന്നു. കൊൽക്കത്തയിലെ അരഡസനോളം സംഘടനകൾ വർഷം തോറും പുതിയ നാടകവുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊൽക്കത്തയിലെ നാടകകലാകാരന്മാർക്കു വേണ്ടി ഏകദിന നാടക ക്യാമ്പ് സംഘടിപ്പിക്കുകയാണ് കൊൽക്കത്ത കൈരളി സമാജം.

വരുന്ന ഫെബ്രുവരി 16 ഞായഴാറ്ച രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ ഗാർഡൻ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ക്യാമ്പ് നടക്കും. ആധുനിക നാടക പ്രവണതകൾ, അഭിനയം, ചമയം തുടങ്ങി അരങ്ങിന്റെ പുത്തൻ സാധ്യതകൾ വരെ വിശകലനം ചെയ്യുന്ന ക്ലാസുകളും സോദാഹരണപാഠങ്ങളും ലഘുനാടകനിർമ്മാണം ഉൾപ്പെടെയുള്ള പ്രായോഗികപരിശീലനവും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. പ്രശസ്ത നാടകരചയിതാവും സംവിധായകനും എഴുത്തുകാരനുമായ ശ്രീ രാജൻ തിരുവോത്ത് നാടകഗൃഹത്തിന് നേതൃത്വം നൽകും. ബംഗാളിലെ പ്രമുഖ തീയേറ്റർ പ്രവർത്തകർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. കൊൽക്കത്താ മലയാളികളിലെ തിരഞ്ഞെടുത്ത നടീനടന്മാരും സാങ്കേതികപ്രവർത്തകരും അനുഭവങ്ങൾ പങ്കുവയ്ക്കും.

നാടകഗൃഹത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി 10 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യം. ഉച്ചഭക്ഷണവും ചായയും ക്യാമ്പിൽ ഉണ്ടായിരിക്കും. പേര് നൽകുന്നവർ മുഴുവൻ സമയവും ക്യാമ്പിൽ നിൽക്കേണ്ടതാണ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകും. ഈ അവസരം വിനിയോഗിക്കുവാൻ കൊൽക്കത്തയിലെ എല്ലാ നാടകപ്രേമികളോടും അഭ്യർത്ഥിക്കുന്നു. പ്രായപരിധി ഇല്ല.

രജിസ്‌ട്രേഷൻ ഫോം കൊൽക്കത്ത കൈരളി സമാജം വെബ്‌സൈറ്റിൽ 05/02/2020 മുതൽ ലഭ്യമായിരിക്കും. 

ടീം കൊൽക്കത്ത കൈരളി സമാജം.

< 2020 >
August
 • 09

  17:00 -19:00
  2020.08.09

  9. 8.2020 വൈകിട്ട് 5 മണിക്ക് കൊൽക്കത്ത കൈരളി സമാജം ഓൺലൈൻ സർഗവേദിയുടെ Zoom Meeting ൽ

  മിത്ത്.പരിസ്ഥിതി. ഓണം

  ഓണമാഘോഷിക്കാനാവാതെ വീർപ്പുമുട്ടുന്ന ജനസമൂഹം എല്ലാക്കാലത്തും കേരളത്തിലുണ്ട്. അവർക്കു മുന്നിലെ മിത്തും യാഥാർത്ഥ്യങ്ങളും പരിസ്ഥിതി പഠനത്തിൻ്റെ വെളിച്ചത്തിൽ അന്വേഷിക്കുന്നു.

  പ്രഭാഷണം നടത്തുന്നത്:  പ്രൊഫ.കുസുമം ജോസഫ്
  (സ്റ്റേറ്റ് കോ ഓർഡിനേറ്റർ, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെൻറ് / റിട്ട. അദ്ധ്യാപിക, കാർമൽ കോളജ്, മാള, തൃശൂർ)

  പുസ്തകപരിചയം
  ശ്രീ പ്രമോദ് പി.സെബാൻ
  (കവി. അദ്ധ്യാപകൻ. സെൻ്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തലശ്ശേരി)

  ഏവർക്കും സ്വാഗതം

  Zoom Meeting ID:84856113986

  Password: KKS090820

  ടീം കൊൽക്കത്ത കൈരളി സമാജം

 • 16

  17:00 -19:00
  2020.08.16

  16. 8.2020 വൈകിട്ട് 5 മണിക്ക് കൊൽക്കത്ത കൈരളി സമാജം ഓൺലൈൻ സർഗവേദിയുടെ Zoom Meeting ൽ

  ചലച്ചിത്ര സംവിധായകൻ വി.എം വിനുവും മകളും ഗായികയുമായ വർഷ വിനുവും പങ്കെടുക്കുന്ന ഗാനസല്ലാപം

 • 23

  17:00 -19:00
  2020.08.23

  23. 8.2020 വൈകിട്ട് 5 മണിക്ക് കൊൽക്കത്ത കൈരളി സമാജം ഓൺലൈൻ സർഗവേദിയുടെ Zoom Meeting ൽ

  സംഗീത സന്ധ്യ
  കാഞ്ചന ശ്രീറാം

Follow Us on Facebook