“ചിത്രോത്സവം 2019”

“ചിത്രോത്സവം 2019”

കൊൽക്കത്ത കൈരളി സമാജം  March 31 ന്നു ആന്ധ്ര അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച “ചിത്രോത്സവം 2019” കുട്ടികളിലും രക്ഷിതാക്കളിലും എത്രമാത്രം സ്വാധീനം ചെലുത്തി എന്നുള്ളതിന്റെ തെളിവായിരുന്നു ഏതാണ്ട് 40 തിലധികം കുട്ടികൾ ഇതിൽ പങ്കാളികളായി എന്നുള്ളത്.

നമ്മുടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാൻ ഒരവസരം ഒരുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് KKS നെ ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.

“ചിത്രോത്സവം 2019” ന്റെ ഭാഗമായി തങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ വിടർന്ന ദൃശ്യങ്ങളെ ചായങ്ങൾ കൊണ്ടും പെൻസിൽ കൊണ്ടും പേപ്പറിലേക്ക് പുനരാവിഷ്ക്കരിച്ച കുഞ്ഞു മക്കൾക്കും, അവർക്ക് സർവ്വ പിന്തുണയും നൽകി ഒപ്പം നിന്ന രക്ഷിതാക്കൾക്കും കൊൽക്കത്ത കൈരളി സമാജത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. KKS ന്റെ തുടർന്നു വരുന്ന പരിപാടികളിലും നിങ്ങളുടെ സാന്നിധ്യം പ്രതീക്ഷിച്ചുകൊണ്ട്,

സസ്നേഹം,
ടീം കൊൽക്കത്ത കൈരളി സമാജം

Click to view Image Gallery