ആദ്യഘട്ട ഓഡിഷന്‍ സമാപിച്ചു

കൈരളി യൂത്ത് ഫെസ്റ്റ് 2018 ആദ്യഘട്ട ഓഡിഷന്‍ സമാപിച്ചു.

കൊല്‍ക്കത്ത കൈരളി സമാജം സംഘടിപ്പിക്കുന്ന കൈരളി യൂത്ത് ഫെസ്റ്റിന്റെ രണ്ടാം ലക്കത്തിന്റെ ഓഡിഷന്‍ മെയ് 1 ന് കൊല്‍ക്കത്ത ആന്ധ്രാ അസോസിയേഷന്‍ ഹാളില്‍ വച്ച് നടന്നു. ഇന്‍ഫോസിസ് – ബംഗളൂരു, ഭാരതീയ വിദ്യാഭവന്‍ -കൊല്‍ക്കത്ത എന്നിവയുടെ സഹകരണത്തോടെയാണ് കൊല്‍ക്കത്ത കൈരളി സമാജം യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഓഡിഷന് ആമുഖമായി ഇന്‍ഫോസിസിനെ പ്രതിനിധീകരിച്ച് ശ്രീ സുബ്രഹ്മണ്യം, ആന്ധ്രാ അസോസിയേഷന്‍ ഭാരവാഹി ശ്രീ ശ്രീനിവാസന്‍, കൊല്‍ക്കത്ത കൈരളി സമാജം ട്രസ്റ്റീ ശ്രീ ടി. കെ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കൊല്‍ക്കത്ത കൈരളി സമാജം വൈസ് പ്രസിഡന്റ് കെ. ശശിധരന്‍ സ്വാഗതം പറഞ്ഞു.

നൃത്തനൃത്യങ്ങള്‍, ഉപകരണസംഗീതം, ലളിതസംഗീതം, ശാസ്ത്രീയ സംഗീതം, പദ്യപാരായണം (സംസ്‌കൃതം, മലയാളം) എന്നീ ഇനങ്ങളിലാണ് ആദ്യഘട്ട മത്സരം നടന്നത്. ഉപകരണസംഗീതത്തില്‍ കീ ബോര്‍ഡ്, വയലിന്‍, മൃദംഗം, പുല്ലാങ്കുഴല്‍, ഗിറ്റാര്‍ എന്നിവയില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. നൃത്തത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം.. തുടങ്ങിയവയിലും മത്സരാര്‍ത്ഥികള്‍ മികവ് പങ്കുവച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവജനങ്ങള്‍ക്കുകൂടി പങ്കെടുക്കാവുന്ന വിധത്തിലാണ് ഇത്തവണ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

രണ്ടാം ഘട്ട ഓഡിഷന്റെ തീയതി പിന്നീട് അറിയിക്കും.

മെഗാ ഫൈനല്‍ 2018 ജൂലൈ 15 ന് കൊല്‍ക്കത്തയില്‍ നടക്കും.

View Gallery…