അഞ്ചോടിഞ്ച് കഴിഞ്ഞ് 2019

കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച 2018ലെ അവസാനത്തെ സംവാദമായിരുന്നു December 22 ശനിയാഴ്ച (22. 12.18) വൈകിട്ട് സമാജം ഓഫീസിൽ നടന്നത്.

കഴിഞ്ഞ അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വരാനിരിക്കുന്ന 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിനേ എങ്ങിനെ ബാധിക്കും എന്ന് വസ്തുനിഷ്ഠമായ അപഗൃഹനത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രീ T S സുരേന്ദ്രൻ നായർക്ക്‌ കഴിഞ്ഞു.

അതുപോലെ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ച്ചത്തീസ്ഗർ, തെലുങ്കാന, മിസോറം തിരഞ്ഞെടുപ്പുകളുടെ വ്യക്തമായ ചിത്രം, ഓരോ പാർട്ടികൾക്കും കിട്ടിയ വോട്ടിംഗ് ശതമാനത്തിലെ ഏറ്റകുറച്ചിലുകൾ, സമീപകാലത്തു നടന്ന കർഷക സമരങ്ങൾ തിരഞ്ഞെടുപ്പിനേ എങ്ങനെ ബാധിച്ചു ഇതെല്ലാം വിഷയാവതരണത്തിൽ ഉണ്ടായിരുന്നു.

സംവാദത്തിൽ പങ്കെടുത്തുകൊണ്ട് ശ്രീ c നാരായണൻ, ശ്രീ സുസ്മേഷ് ചാന്ദ്രോത്, ശ്രീമതി അജന്ത രാജ്‌മോഹൻ, ശ്രീമതി ഊർമിള അജയൻ, ശ്രീ ശ്രീകുമാർ V എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി ശ്രീ സുതൻ ഭാസ്കരൻ മോഡറേറ്റർ ആയിരുന്നു.

View Gallery