അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും

അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും 2019 സെപ്റ്റംബർ 1 ന്. 

പ്രിയപ്പെട്ടവരേ,

കൊൽക്കത്ത കൈരളി സമാജത്തിന്റെ അഞ്ചാം വാർഷികാഘോഷവും ഓണാഘോഷവും ഈ വർഷം സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ബെഹാല ശരത് സദനിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കൈകൊട്ടിക്കളി, സാംസ്‌കാരിക സമ്മേളനം, ആന്വൽ വിഡിയോ പ്രസന്റേഷൻ, സംഗീതമഴ – ലക്കം 2 എന്നിവയാണ് ഈ വർഷത്തെ പരിപാടികൾ.

മലയാളത്തിന്റെ മഹിമയേന്തുന്ന ചലച്ചിത്രഗാനങ്ങളും ഗാനവിശേഷങ്ങളും കോർത്തിണക്കി ഒരുക്കിയിട്ടുള്ള “സംഗീതമഴ“യുടെ രണ്ടാം ലക്കത്തെ പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വനാഥ് നയിക്കും. മുഖ്യഗായിക : റോഷ്‌നി മേനോൻ, കീബോർഡ് : ലെനിൻ, പുല്ലാങ്കുഴൽ : ഷാജു, തബല : സന്ദീപ്, ഗിറ്റാർ : കമൽ. 

ഏവർക്കും ബെഹാല ശരത് സദനിലേക്ക് സ്വാഗതം.

ടീം കൊൽക്കത്ത കൈരളി സമാജം