പ്രതീക്ഷ

കരയുമ്പോൾ ചിരിപ്പിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ… ഒരു പൂവ്‌.. കാത്തിരിക്കുന്നു ഞാൻ, ഒരു പൂക്കാലത്തിന് വേണ്ടി. പൂമൊട്ട് വിടരുമ്പോൾ മനസ്സ് വിടരുന്നു. മനസ്സ് വിടരുമ്പോൾ ഒരു പുഞ്ചിരി വിടരുന്നു…… പൂക്കാലം ഒരു പുഞ്ചിരിക്കാലം. വെള്ളത്തുമ്പ, മഞ്ഞക്കൊന്ന, ചുവന്ന താമര… പ്രകൃതിക്ക് നിറം നൽകുന്ന പലതരം പൂക്കൾ…. പ്രതീക്ഷയുടെ പല തരം പൂക്കൾ.

More   ||   4

കാമുകൻ

ഒരു മരം നട്ട് ഇലകൾക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടോ പുതിയ ഇലയെ സ്വപ്നം കണ്ടിട്ടുണ്ടോ അതിന്റെ ഇളം നിറത്തെ സങ്കൽപ്പിച്ച് ഒരു ചിത്രം വരച്ചിട്ടുണ്ടോ തളിരിലകൾക്കായുള്ള കാത്തിരിപ്പിന്റെ മധുരം നുണഞ്ഞിട്ടുണ്ടോ കിളിർത്തുപൊന്തിയ പുതിയ നാമ്പിന്റെ കുറുകൽ കേട്ടിട്ടുണ്ടോ ഏറ്റവും ഭംഗിയുള്ള ചിലതിനെ പുഴുക്കൾ തിന്നുകളയും ഇഷ്ടം കൂടുമ്പോഴാണത് പിറ്റേന്ന് നോക്കുമ്പോൾ ആറ്റുനോറ്റുണ്ടായ തളിരിലകളിൽ നിറയെ വെളിച്ചമായിരിക്കും പുഴുവിന്റെ പാടുകൾ. അന്നേരത്തെ ആ ഒരു നീറ്റലുണ്ടല്ലോ അത് നിങ്ങളനുഭവിച്ചിട്ടുണ്ടോ ഞാനിതെല്ലാം അറിഞ്ഞവനാണ് ഇലകൾക്കുവേണ്ടി കാത്തിരുന്നവനാണ് എന്നിട്ടും അവളിന്നലെ എന്നോട് പറഞ്ഞുകളഞ്ഞു എനിക്ക് …

More   ||   0

സ്വപ്നം

വഴിമാറി നടക്കുമ്പോഴൊക്കെയും നിന്റെ മിഴിയാഴങ്ങളിൽ വീണുപോവുകയാണ് ഞാൻ ആ വീഴ്ച്ചകളിലാണ് നീ എന്നെ സ്വപ്നം കാണുന്നത്. ആഴങ്ങളിൽ ഞാൻ ഉറച്ചുപോവുമ്പോഴാണ് ആ സ്വപ്നത്തിന് തുടർച്ചകൾ ഉണ്ടാവുന്നത്….

More   ||   0

ആകാശക്കീറ്

എന്റെ ആകാശം നീയാണ് രാത്രിയും രാവിലെയും രണ്ടു വിത്യസ്ത മുഖമുള്ളവൻ പ്രണയ രശ്മികൾ എന്നിലേക്ക്‌ കടത്തിവിട്ട് എന്റെ ദിവസം തുടങ്ങുന്നവൻ ഉച്ചച്ചൂടിൽ എന്നെ കിടക്കയിൽ വിയർപ്പിക്കുന്നവൻ രാത്രികളിൽ മിന്നലായി വന്ന് എന്നിലെ ഉറക്കം കെടുത്തുന്നവൻ ഉറക്കങ്ങളിൽ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നവൻ നീ പ്രണയമാണ്… ആകാശമാണ്… മിന്നലാണ്‌… മഴയാണ്… നീ സൂര്യനെയും ചന്ദ്രനെയും കോടാനുകോടി നക്ഷത്രങ്ങളെയും മേഘക്കൂട്ടങ്ങളെയും മഴയെയും മിന്നലിനെയും സൂക്ഷിക്കുന്നു… ഒരുപാട് രഹസ്യങ്ങളെന്ന പോൽ നീയെന്നെ തിരുത്തുന്നു… “ഞാൻ ഒരുപാട് പേരുടെ ആകാശമാണ്.. സ്വപ്നങ്ങളുടെ കാവൽക്കാരനാണ്… നിനക്ക് …

More   ||   0

വാക്ക്

മനസ്സിലൊരു നനവുള്ള വാക്ക് കുഴിച്ചിടണം. ആ വാക്കിനൊരു പേരിടുന്നതിൻ മുൻപ് അതിനെ മുളക്കാനനുവദിക്കണം. അതിന്മേൽ മുളക്കുന്നൊരു വാക്കിനും പേരിടരുത്. പേരില്ലാത്ത വാക്കുകൾ കൊണ്ടൊരു മരം തീർക്കണം ഇലയിൽനിന്നും, ശിഖരത്തിൽനിന്നും വേരുകൾ മുളക്കുന്നൊരു മരം ഓരോ വേരിലും പേരില്ലാത്ത വാക്കുകളുടെ വിത്തുകൾ നിറയ്ക്കണം ഒടുവിൽ മുളച്ച വാക്കുകൾ കൊണ്ടൊരു കാട് തീർക്കണം പുഴ തീർക്കണം ഒരു കാടിനും പേരിടരുത് ഒരു പുഴക്കും പേരിടരുത് അതിനീ വാക്കുകൾ പോരാതെ വരും. !

More   ||   0

പൂക്കാലത്തിനരികെ….

നമ്മൾ കണ്ടുമുട്ടുമ്പോൾ വാക്കുകളൊക്കെ പരിണമിച്ച് പൂവുകളായിപോയിട്ടുണ്ടാവും… മേഘങ്ങൾ നമുക്കിടയിൽ ഇറങ്ങിവരും… നീ അടുത്തിരിക്കുമ്പോൾ എന്റെ കാൽക്കീഴിലെ മണ്ണിന് ജീവനുണ്ടാകും മഴ പുതിയൊരു പാട്ട് പാടി തുടങ്ങുന്നുണ്ടാവും… ഇലകൾ നമ്മളെയോർത്ത് ശബ്ദമുണ്ടാക്കില്ല… എനിക്കുറപ്പാണ് നിന്നെ കണ്ടുമുട്ടുമ്പോഴേക്കും ഞാനൊരു പുഴുവായിരിക്കും മറക്കണ്ട…മഞ്ഞ നിറമായിരിക്കും നീ അടുത്ത് വരുമ്പോഴേക്കും ഉടലിൽ നിന്ന് ചിറകുകൾ മുളച്ചേക്കാം ചിറകിന്റെ നിറം…! ഇല്ല ഞാൻ പറയുന്നില്ല നിനക്കതിനെപ്പറ്റി ഇനി സ്വപ്നം കാണാല്ലോ… നമ്മൾ കണ്ടുമുട്ടുമ്പോൾ ഉറപ്പായും നീയൊരു പാട്ടു പാടണം പൂവുകളെ എനിക്കത്രയ്ക്കിഷ്ടമാണ്…

More   ||   0

ഒരു മരണക്കുറിപ്പ്

മരണമാണെനിക്കിഷ്ടം സുഹൃത്തേ ഏന്തി വലിഞ്ഞു മുഷിഞ്ഞൊരീ ജീവിതം തോളിൽ പേറുന്ന മാറാപ്പുപോലെ ഏന്തി നടക്കുവാനില്ലെനിക്കാഗ്രഹം പൊന്നോമനപ്പൈതലെ പാതവക്കത്തുകിടത്തിയിട്ടമ്മ പൊട്ടിക്കരഞ്ഞുകൊണ്ടോടുന്ന കാലം ഇതറിയുമോ നിനക്ക്? പതി പത്നിയെ എണ്ണയിൽ കുളിപ്പിച്ചു ചിതയൊരുക്കുന്നു, പത്നിയോ പതിയുടെ തലയറുത്തെടുക്കുന്നു അച്ഛൻ മകനെ, മകൻ അച്ഛനെ കഠാരയുടെ നിയമം പഠിപ്പിക്കുന്നു ഗുരുവിനെത്തല്ലിക്കളരിവിട്ടിറങ്ങിയ ശിഷ്യനിന്നിരിക്കുന്ന നാല്കാലിക്കു പാദസേവ നടത്തുന്ന ഗുരുവും പ്രകൃതിയുടെ പുതിയ നിയമം പഠിക്കുന്നു അച്ഛനെത്തള്ളിപറഞ്ഞവർ പിന്നമ്മയെത്തല്ലിയിറക്കിയവർ ചൊല്ലിക്കൊടുക്കുന്ന പാഠങ്ങളപ്പാടെ കൊത്തിയെടുക്കുന്നു പിന്മുറക്കാർ. തൊഴിലിനായലയുന്നു പാവങ്ങൾ തേഞ്ഞചെരുപ്പുകൾ പെറുക്കിയെറിഞ്ഞവർ പൈപ്പുവെള്ളം കുടിച്ചു നടക്കുന്നു …

More   ||   0

ശുഭയാത്ര

ശ്വാസം കുറുകുമ്പോഴും ആത്മാവ് തൊട്ട് പിടഞ്ഞു ചാടുന്ന ചില നോട്ടങ്ങളുണ്ട് ചേർത്തണക്കുന്ന മൗനമുണ്ട് ഒരു വാക്ക് കൊണ്ട് തലോടി ഹൃദയം ചേർത്ത് ചുംബിച്ച് ഒരിറ്റ് കണ്ണീര് ഉദകംപകർന്ന് ശുഭയാത്ര നേരാൻ ഇന്നാർക്കാ കഴിയുക നോട്ടങ്ങളും വാക്കുകളും ചുംബനങ്ങളും തലോടലും കണ്ണീരും പുഞ്ചിരിയും ശവമഞ്ചത്തിനരികിലെ ഹൈഡ്രജൻ ബലൂണുകൾ…

More   ||   1

തിരികെ

അഭിനയിച്ചു മടുക്കുമ്പോളവൻ അവനിലേക്ക് പിന്നെ അവളിലേക്ക് തിരികെ നടക്കാറുണ്ട് പാത പിന്നെയും പിരിഞ്ഞ് വളഞ്ഞ് തിരിഞ്ഞ് കാലിൽ ചുറ്റുമത്രെ പുതിയ കെട്ടുകാഴ്ചകൾ കാട്ടി അവന്റെ കൺ കുളിർപ്പിക്കുമത്രെ പിന്നെ മരീചികയിലേക്ക് ഇല്ലാത്തണലിലേക്ക് വറ്റിയ പുഴപ്പാൽ പതയിലേക്ക് പൊള്ളുന്ന കാലുകളെ വലിച്ചടുപ്പിക്കരുത്രെ ഇടയ്ക്കിടെപ്പിന്നെ അവൻ അവനെയും പിന്നെ അവളെയും മറന്നുഴലുമത്രെ വീണ്ടും അഭിനയിച്ചു മടുക്കുമ്പോളവൻ അവനിലേക്ക് പിന്നെ അവളിലേക്ക് തിരികെ നടക്കാറുണ്ടത്രെ

More   ||   0

മാറ്റം

മുത്തശ്ശിയാണ് ആദ്യം കണ്ടെത്തിയത് എന്റെ നിറം മാറുന്നുണ്ടെന്നു ! എന്താ ഇങ്ങനെ കറുത്ത് ചേലില്ലാതെ? എന്ന വാക്കുകളിൽ തെളിഞ്ഞിരിക്കുന്ന (ഒളിഞ്ഞിരിക്കുന്ന) വെളുപ്പിന്റെ വൈശിഷ്ട്യം. പുറത്തെ കറുപ്പ് ഉള്ളിലോട്ട് കുമിഞ്ഞിറങ്ങാതെ ഞാനല്ലേ പാടുപെടുന്നത് !

More   ||   0