കുംഭത്തിൽ വിരിഞ്ഞ തുമ്പപ്പൂവ്

“അച്ഛാ ഞാനും വരട്ടേച്ഛാ ” രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ ചോദിക്കുന്ന ചോദ്യമാണിത്. പുതിയ ഡ്രസ്സുമിട്ട് യാത്രക്കൊരുങ്ങുമ്പോൾ അവൾക്കറിയാം. ഇന്ന് വിവാഹമോ അല്ലങ്കിൽ അതുപോലെയുള്ള എന്തെങ്കിലും കാര്യത്തിന് പോവുകയാണെന്ന്. ഓഫീസിൽ പോകുന്ന വേഷവും അവൾക്ക് തിരിച്ചറിയാം. ” അച്ഛാ ഞാനും വരട്ടേച്ഛാ” എന്നുള്ള ചോദ്യം വീണ്ടും ഉയരുമ്പോൾ അയാൾ പറയും. ” എന്റെ മുത്ത് ഇന്നു വരണ്ട അച്ഛൻ ഒത്തിരി ദൂരയാ പോണേ, ഞാനും മോളും അമ്മയും കൂടി ഞായറാഴ്ച ഒരിടത്തു പോകുന്നുണ്ട്. എന്താ മതിയല്ലോ … …

More   ||   1

പ്രേമോദാരം

പരിപാവനമായ പ്രേമത്തെ മരം ചുറ്റിക്കളിയെന്ന പേരിൽ വാസ്തവത്തിൽ മലീമസമാക്കുന്നത് നിത്യഹരിത നായകൻ പ്രേംനസീറിന്റെ കാലത്തെ ചില ചലച്ചിത്ര ആവിഷ്ക്കാരങ്ങളാണ്. കാമുകീ കാമുകന്മാരായി ഞങ്ങൾ വാഴ്ത്തപ്പെടാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായെങ്കിലും അതു കൊണ്ടു നാം എന്തു നേടിയെന്ന് നെഞ്ചിൽ തൊട്ട് ചോദിച്ചു തുടങ്ങിയിരിക്കുന്നു, ഈയിടെയായി എന്റെ പ്രിയ കാമുകി സ്നേഹപ്രിയ. അതിനെ എന്നാണാവോ നിങ്ങളിനി കഴുത്ത് ഞെരിച്ച് കൊല്ലുന്നതെന്നുമവൾ ഇടക്കിടെ കളിയാക്കി ചിരിക്കുന്നുണ്ട്. “ഇത്രേം കാലത്തെ കരീം പൊകെം നിറഞ്ഞ ജീവിതത്തിനെടെലും അരുതാത്തതെന്തെങ്കിലും നാം ചെയ്തോ ?” വളരെ പ്രസക്തമായ …

More   ||   1

വിശുദ്ധ ചുംബനം

“നിങൾ വിശുദ്ധ ചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുവിൻ” (1 കൊറിന്തോസ് 16:20) “വിശുദ്ധ ചുംബനം കൊണ്ട് എല്ലാ സഹോദരരെ യും അഭിവാദനം ചെയ്യുവിൻ” (1 തെസലോണിയർ 5:26) “സ്നേഹ ചുംബനം കൊണ്ട് നിങ്ങൽ പരസ്പരം അഭിവാദനം ചെയ്യുവിൻ” (1 പത്രോസ് 5:14) തൊട്ടടുത്ത ജോയിഗിരി കോൺവെന്റിൽ നിന്നും വികാരിയച്ചന്‍െറ കിടക്കവിരി മാറ്റുവാൻ നിയോഗിക്കപ്പെട്ട കൊച്ചു സിസ്റ്റർ എൽസ് റാണിയെ ചേർത്തുനിർത്തി, വിശുദ്ധ ചുംബനത്തിന്റെ ആത്മീയവശങ്ങളെക്കുറിച്ച് ഫാദര്‍ സേവിറോനിയോസ് വാചാലനായി. ചുംബനത്തിലെ ആത്മീയത പൂർണമായും ഉൾക്കൊള്ളാൻ ആയില്ലെങ്കിലും വിഃ …

More   ||   2

നറുനിലാവ് (അമ്മ)

ഒറ്റത്തള്ള് അതോടെ തീരണം എല്ലാം… നാളുകളായി വല്ലാത്ത ശല്ല്യമായിത്തീർന്നിരിക്കുന്നു.. വൈഫ് അന്ത്യശാസനം തന്നു കഴിഞ്ഞു ‘ഇതിനെ എവിടെയെങ്കിലും കൊണ്ട് കളയാൻ.. എന്റെ ഏഴു വയസ്സുകാരി മകളും പറഞ്ഞു ഈ ഗ്രാന്മയെ വേണ്ട ഡാഡി, ഫ്രണ്ട്സിന്റെ മുന്നിലൊന്നും കാണിക്കാൻ കൊള്ളില്ല ‘വൃത്തികെട്ടവളാ., സ്വാധീനം കുറഞ്ഞ ശരീരവുമായി വേണ്ടിടത്തും വേണ്ടാത്തിടത്തും ഇഴഞ്ഞെെത്തും, അവിടെയും ഇവിടെയും തട്ടിത്തടഞ്ഞ് വീണ് വലിയ പൊല്ലാപ്പാകും.. മാത്രമല്ല തൈലത്തിന്റെയും കുഴമ്പിന്റെയും വയ്യാത്ത ‘വാട’ വീടുമുഴുവൻ, ഗസ്റ്റ് വരുമ്പോൾ നാണക്കേടാവുന്നു.. പരാതികളുടെ നീണ്ട നിരയാണ് എല്ലായ്പ്പോളും.. ‘ഇന്നത്തോടെ …

More   ||   3

ബാലന്റെ ബാല്യം

സ്‌കൂളിന്റെ വാർഷികത്തിൽ മഹാ പണ്ഡിതന്‍ പ്രസംഗിച്ചു. ‘ഇന്നത്തെ കുട്ടികൾക്ക് ഒരു ബാല്യമില്ല..കഴുത്തിൽ ഇറുക്കിക്കെട്ടിയ ടൈയും,,പാകമല്ലാത്ത ഷു സും ധരിച്ച് ,മുതുക് വളയുന്ന ഭാരിച്ച ബാഗും തൂക്കി ..ചിട്ടയോടെ നടക്കുന്ന മരപ്പാവകൾ.!!സ്‌കൂൾ ബാഗിനകത്ത് ഒരേ നിറത്തിൽ അ ട്ടയിട്ടു വെച്ചിരിക്കുന്ന പുസ്തകങ്ങളെ പോലെ നിർജ്ജിവമായ ബാല്യം. മാതാപിതാക്കളുടെ ..ജിവിക്കാനുള്ള നെട്ടോട്ടത്തിൽ ..,മക്കളുടെ ബാല്യം മുരടിപ്പിക്കുന്നു. അവർ നാട്ടുമാവിൻ ചുവട്ടിൽ..കണ്ണിമാങ്ങ കടിച്ചു നടന്നും.,മണ്ണപ്പം ചുട്ടും കളിച്ചും ബാല്യം ആസ്വദിക്കുന്നില്ല. പുഴയിൽ നീന്തിത്തുടിച്ചു കളിച്ചു രസിക്കുന്നില്ല. പ്രസംഗം നീണ്ടു. അദ്ധ്യാപകനായ അഛൻ …

More   ||   0

പുഷ്പാഞ്ജലി

ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു . പതിവില്ലാതെ എന്നെ കണ്ടതും തിരുമേനി ചോദിക്കുകയുണ്ടായി . ”എന്താപ്പോ ഇങ്കടൊന്നും കാണാറില്ലല്ലോ ഇശ്ശി കാലായല്ലോ .തന്നെയിങ്കട് കണ്ട്ടിട്ട് ..ദൈവവിശ്വാസം ഒന്നുല്ല്യല്ലേ .” ”അങ്ങനെയൊന്നും നിരീച്ചട്ടല്ല ..എവിടെയായാലും മനസ്സിലങ്കട് ഉണ്ടായാപോരെ ,അതിപ്പോ ഇവിടെ വന്ന് മൂന്നുനേരം തൊഴുതാലേ കിട്ടൂന്നൊന്നൂല്ല്യ ല്ലോ ചെലരൊക്കെ എന്നും വരും എന്നുവച്ച് അവര്‍ക്കെയുള്ളു ദൈവവിശ്വാസം എന്നങ്കട് കരുത്യാലോ …….” ”ഏയ് തര്‍ക്കിക്കാനൊന്നും പറഞ്ഞതല്ലാട്ടൊ ..കാണാറില്ല ..അല്ല വീട്ടീന്നും ഇങ്കടൊന്നും കാണണില്ല …. അമ്മയ്ക്കൊക്കെ സുഖാണോ …ഇശ്ശി കാലായിരിക്കണൂ കണ്ടിട്ട് …

More   ||   1

ശവം തീനി ഉറുമ്പുകൾ

മുൻപെ പോകുന്നവർ പിറകെ വരുന്നവരോട് ദേഷ്യപ്പെട്ടു, വാശി പിടിപ്പിച്ചു, നിര തെറ്റിക്കുന്നവരെ താക്കീത് ചെയ്തു. ദശാംബ്ദങ്ങൾക്ക് മുൻപ് ഒരു മഹാത്മാവ് തന്റെ അണികളെ നയിച്ചു കൊണ്ട് കടപ്പുറത്തേക്ക് ഒരു ജാഥ നടത്തിയിരുന്നു. അത് ഉപ്പിനു വേണ്ടിയായിരുന്നു. അതിക്രമിച്ചു വന്നു കയറിയവർ കവർന്നെടുത്ത സ്വാതന്ത്ര്യം തിരിച്ചു പിടിക്കാനായിരുന്നു. പ്രായത്തിന്റെ തളർച്ചയോ അലച്ചിലോ ഒന്നും ആ മുന്നേറ്റത്തിൽ കണ്ടില്ലായിരുന്നു. കാരണം ആ യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവല്ലോ… ശക്തവും വ്യക്തവും ആയ ലക്ഷ്യം. ഇന്ന് മുന്നോട്ട് പോവുന്ന ഇവർക്കും ഉണ്ട് ലക്ഷ്യം. …

More   ||   0

വിഢികുട്ടി

കുട്ടി ജനിച്ചു. മാത്തനും നീലിക്കും സന്തോഷായി. ഏറെ കാലത്തെ കാത്തിരിപ്പായിരുന്നു. പിണക്കം മറന്ന്‌ നീലീടെ ‘അമ്മ വന്നു, കുട്ടിക്ക് കൈനിറയെ സമ്മാനവുമായി; മാത്തന്റെ ‘അമ്മ അവരെ കൈനീട്ടി സ്വീകരിച്ചു. കുട്ടിയെ കാണാൻ ഹംസക്ക എത്തി; രാമൻ നായർ കുടുംബമായി വന്നു. ജോസഫ് പിള്ളേരേം കുട്ടിയാണെത്തി യത്. കുട്ടി വളർന്നു. പള്ളിയിൽ മമോദിസ മുങ്ങി. നീലിയുടെ അച്ഛന്റെ കൂടെ അമ്പലത്തിൽ ഉത്സവത്തിന് പോയി, കഥകളി കൺകുളിർക്കെ കണ്ടു. അഞ്ചാം വയസ്സിൽ മാത്തൻ കുട്ടിയെ കാർമ്മൽ പള്ളിക്കൂടത്തിൽ ചേർത്തു. ക്ലാസ് …

More   ||   2

കഥ- അകാശത്തിലേക്കൊരു ഏണി..

By അബ്ബാസ്. ഒഎം ഇന്നലെ സ്വപ്നത്തിൽ എനിക്കൊരു ഏണി കിട്ടി.. ആകാശത്തേക്ക് കയറി പോകാനുള്ളോരേണി.അതാരു കൊണ്ട് വന്നതാണെന്നോ, അതെവിടെയാണ് ചാരി വച്ചെക്കുന്നതെന്നൊ,അതിനെത്ര നീളമുണ്ടായിരുന്നെന്നോ എന്നൊന്നും എനിക്കോർമയില്ല. അല്ലെങ്കിൽ അതൊന്നും നോക്കേണ്ട കാര്യം എനിക്കില്ലായിരുന്നു. നിസാര ഭാഗ്യമാണോ വന്നുചേർന്നേക്കുന്നതു?ആകാശത്തിലേക്ക് അങ്ങിനെ കയറി പോവല്ലേ…ഒന്നുമാലോചിക്കാതെ ഞാനാ ഏണിയിൽ ചാടി കയറി.രണ്ടു പടി കയറിയതേ ഉള്ളൂ കമ്പനിയിലെ സേഫ്റ്റി ഓഫീസർ അതാ എന്തോ വിളിച്ചു പറയുന്നു.. അബ്ബാസ്‌ .സേഫ്റ്റി ഫസ്റ്റ് ..സേഫ്റ്റി ഫസ്റ്റ് .. കോപ്പ് — ഒരു മൈഡ് ഇൻ …

More   ||   0

കഥ- ഒപ്പ്‌

By തസ്മിൻ ഷിഹാബ് എന്തേ അച്‌ഛാ … എന്നെമറന്നുപോയോ? അച്ഛന്റെ അരികിൽ ചേർന്നിരുന്ന് അനു ചോദിച്ചു. ഉത്തരമില്ലാതെ പകച്ചുനോക്കി അച്ഛൻ കട്ടിലിൽ അനങ്ങാതിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ. ഇന്ന് താനൊരു കുട്ടിയായ്‌ മാറിയിരിക്കുന്നു. വലിചെറിയപ്പെട്ട ഓട്ടപാത്രങ്ങൾ ചവിട്ടി ചിളക്കാനല്ലാതെ പിന്നെന്തിനുകൊള്ളാം. ചിലരത്‌ ഓട്ടയറിയാത്തവിധം പൂപ്പാത്രങ്ങളാക്കും. ചിലർ മുക്കിലേക്കെടുത്തെറിയും… ഇതൊക്കെതന്നെ ജീവിതവും. ആദ്യം ആവുന്നത്ര ജോലിയൊക്കെ ചെയ്തു കൊടുത്തിരുന്നു. എന്നിട്ടും മരുമകനതങ്ങട്‌ ബോധിച്ചില്ല.. അതുപോട്ടെ, പോറ്റിവളർത്തിയ മകളുടെ മുഖത്ത്‌ നോക്കിയുള്ള അലർച്ച! സഹിക്കാൻ കഴിഞ്ഞില്ല. ഒരീസം ആരുമറിയാതങ്ങട്‌ …

More   ||   0