അക്കാദമി എന്ന് മാത്രം പറഞ്ഞാൽ , ഞങ്ങൾ കരിവെള്ളൂരുകാർക്ക് അത് അക്കാദമി ട്യൂട്ടോറിയൽസ് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കുട്ടികൾ , സ്വന്തം നാട്ടിലെ സ്കൂളിൽ ചേരാതെ , “അക്കാദമിക് ” വിദ്യാഭ്യാസം കൂടി നേടാനായി കരിവെള്ളൂരിലേക്കൊഴുകിയിരുന്ന കാലം .അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ അഹങ്കാരം തന്നെയായിരുന്നു ,അക്കാദമി. അത്യാവശ്യം പഠിക്കുന്ന, അതേസമയം “കാണാൻ കൊള്ളാവുന്ന” പെണ്പിള്ളേർ കുറച്ചേറെയുണ്ടായിരുന്ന ബാച്ചായിരുന്നു അന്നത്തെ ഞങ്ങളുടെ 10 B ! “10 B യിൽ നിറയെ ചരക്കുകളാണ് “ മറ്റൊരധ്യാപകനോട് മുരളി മാഷ് അങ്ങനെ …