വിജയസാഗരം - ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‍
http://www.kolkatakairalisamajam.in/event/%e0%b4%92-%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/ഒ. വി വിജയന് സ്മാരക സമിതിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒ. വി വിജയന് അനുസ്മരണം ‘വിജയസാഗരം’ എന്നപേരില്‍ 2018 ജൂണ്‍ 10 ഞായറാഴ്ച കൊല്‍ക്കത്ത കലാമണ്ഡലം ഹാളില്‍ വച്ച് നടക്കുന്നു. മുപ്പത് വര്‍ഷം പിന്നിട്ട ‘ഗുരുസാഗരം’ നോവലിന് പശ്ചാത്തലമായ കൊല്‍ക്കത്തയില്‍ വച്ച് ഗുരുസാഗരത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഈ സാഹിത്യോത്സവം അക്കാരണത്താല്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ശ്രീ ആഷാമേനോന് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രഫ സി. പി ചിത്രഭാനു, ശ്രീ വിജു നായരങ്ങാടി, ശ്രീ ജോഷി ജോസഫ്, ശ്രീ രാജന് തിരുവോത്ത്, ശ്രീ സുസ്മേഷ് ചന്ത്രോത്ത്, ശ്രീ പി. വേണുഗോപാലന്‍, ശ്രീ ടി. കെ നാരായണദാസ്, ശ്രീ ടി. ആര് അജയന് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.
തുടര്‍ന്ന് ഒ. വി വിജയനെ കുറിച്ച് നിര്‍മ്മിച്ചിട്ടുള്ള ഡോക്യുമെന്റികളും ഒ. വി വിജയന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ചിട്ടുള്ള സിനിമയും സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും.
അന്നേദിവസത്തെ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു.
Image source: wikipedia
