അക്ഷരപ്പൂക്കളം

ശുഭയാത്ര

ശ്വാസം കുറുകുമ്പോഴും
ആത്മാവ് തൊട്ട്
പിടഞ്ഞു ചാടുന്ന
ചില നോട്ടങ്ങളുണ്ട്
ചേർത്തണക്കുന്ന
മൗനമുണ്ട്
ഒരു വാക്ക് കൊണ്ട്
തലോടി
ഹൃദയം ചേർത്ത്
ചുംബിച്ച്
ഒരിറ്റ് കണ്ണീര്
ഉദകംപകർന്ന്
ശുഭയാത്ര നേരാൻ
ഇന്നാർക്കാ കഴിയുക
നോട്ടങ്ങളും
വാക്കുകളും
ചുംബനങ്ങളും
തലോടലും
കണ്ണീരും
പുഞ്ചിരിയും
ശവമഞ്ചത്തിനരികിലെ
ഹൈഡ്രജൻ ബലൂണുകൾ…

1

തസ്മിൻ ഷിഹാബ്

thasminka@gmail.com

One Reply to “ശുഭയാത്ര”

Leave a Reply

Your email address will not be published. Required fields are marked *

46 − 41 =