അക്ഷരപ്പൂക്കളം

തിരികെ

അഭിനയിച്ചു മടുക്കുമ്പോളവൻ
അവനിലേക്ക്
പിന്നെ അവളിലേക്ക് തിരികെ നടക്കാറുണ്ട്
പാത പിന്നെയും പിരിഞ്ഞ് വളഞ്ഞ്
തിരിഞ്ഞ് കാലിൽ ചുറ്റുമത്രെ
പുതിയ കെട്ടുകാഴ്ചകൾ കാട്ടി അവന്റെ
കൺ കുളിർപ്പിക്കുമത്രെ
പിന്നെ മരീചികയിലേക്ക്
ഇല്ലാത്തണലിലേക്ക്
വറ്റിയ പുഴപ്പാൽ പതയിലേക്ക്
പൊള്ളുന്ന കാലുകളെ
വലിച്ചടുപ്പിക്കരുത്രെ
ഇടയ്ക്കിടെപ്പിന്നെ അവൻ
അവനെയും
പിന്നെ അവളെയും
മറന്നുഴലുമത്രെ
വീണ്ടും
അഭിനയിച്ചു മടുക്കുമ്പോളവൻ
അവനിലേക്ക്
പിന്നെ അവളിലേക്ക് തിരികെ നടക്കാറുണ്ടത്രെ

0

ഡോ. അനിഷ്യ ജയദേവ്

Dr. Anishia Jayadev | Nodal Officer, Gender | Assistant Professor, Institute of Management in Government, Vikas Bhavan Post Thiruvananthapuram, Kerala PIN 695 033 | facultyimgdrajdev@gmail.com

Leave a Reply

Your email address will not be published. Required fields are marked *

+ 72 = 81