അക്ഷരപ്പൂക്കളം

ആകാശക്കീറ്

എന്റെ ആകാശം നീയാണ്
രാത്രിയും രാവിലെയും രണ്ടു വിത്യസ്ത മുഖമുള്ളവൻ

പ്രണയ രശ്മികൾ എന്നിലേക്ക്‌ കടത്തിവിട്ട് എന്റെ ദിവസം തുടങ്ങുന്നവൻ
ഉച്ചച്ചൂടിൽ എന്നെ കിടക്കയിൽ വിയർപ്പിക്കുന്നവൻ
രാത്രികളിൽ മിന്നലായി വന്ന് എന്നിലെ ഉറക്കം കെടുത്തുന്നവൻ
ഉറക്കങ്ങളിൽ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നവൻ

നീ പ്രണയമാണ്… ആകാശമാണ്…
മിന്നലാണ്‌…
മഴയാണ്…

നീ സൂര്യനെയും ചന്ദ്രനെയും കോടാനുകോടി നക്ഷത്രങ്ങളെയും
മേഘക്കൂട്ടങ്ങളെയും
മഴയെയും മിന്നലിനെയും സൂക്ഷിക്കുന്നു…
ഒരുപാട് രഹസ്യങ്ങളെന്ന പോൽ

നീയെന്നെ തിരുത്തുന്നു…
“ഞാൻ ഒരുപാട് പേരുടെ ആകാശമാണ്..
സ്വപ്നങ്ങളുടെ കാവൽക്കാരനാണ്…
നിനക്ക് വെറുമൊരു ആകാശക്കീറാണ്.. ”

ഞാനത് മനസ്സിലാക്കുന്നു
എങ്കിലും വീറോടെ, നിന്നോടുള്ള പ്രാണാധക്യത്താൽ പുലമ്പുന്നു
“നീയെന്റെ ആകാശമാണ്.. അവകാശമല്ല
ചിറകു വിരിക്കാനുള്ള ആകാശം”

എന്നിട്ട് അതിലുമിരട്ടി തീവ്രതയോടെ നിന്നെ പ്രണയിക്കുന്നു…
എങ്കിലും നീ എന്റെയാണ്…
ന്റെ മാത്രം
ആരാരുമറിയാതെ…

0

നിതാ ബാലകുമാർ

കൊച്ചി സ്വദേശിനി nithabalakumar@gmail.com

Leave a Reply

Your email address will not be published. Required fields are marked *

− 6 = 4