അക്ഷരപ്പൂക്കളത്തിലെ രചനകള്‍ പുസ്തകരൂപത്തിലാക്കുന്നു

പ്രിയ സുഹൃത്തേ,  

ഇതിനോടകം എഴുത്തുകാരും വായനക്കാരും ഏറ്റെടുത്തുകഴിഞ്ഞ “അക്ഷരപ്പൂക്കള”ത്തിലെ രചനകള്‍ പുസ്തകരൂപത്തിലാക്കുവാന്‍ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങളുടെ രചനകളില്‍നിന്നും തെരഞ്ഞെടുക്കുന്നവ ഉള്‍പ്പെടുത്തിയായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഞങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വായിച്ചശേഷം താങ്കളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പങ്കുവയ്ക്കുമല്ലോ.

കൊല്‍ക്കത്ത കൈരളി സമാജം പബ്ലിക്കേഷന്‍സ് :
ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കൈരളി സമാജം വെബ് സൈറ്റില്‍ ‘അക്ഷരപ്പൂക്കളം’ എന്ന സാഹിത്യപ്രസിദ്ധീകരണം ആരംഭിച്ചത്. തുടക്കത്തില്‍ എഴുതിത്തുടങ്ങുന്നവര്‍ക്ക് ഒരു വേദി എന്ന നിലയിലാണ് അക്ഷരപ്പൂക്കളം ആരംഭിച്ചതെങ്കിലും വായനക്കാരില്‍നിന്നും എഴുത്തുകാരില്‍നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പ്രോത്സാഹനവും പിന്തുണയും അക്ഷരപ്പൂക്കളത്തെ വികസിപ്പിക്കാനുള്ള ആലോചനകള്‍ക്ക് പ്രേരണയായി. അത്തരം ആലോചനകളാണ് പുസ്തകപ്രസാധനം എന്ന ലക്ഷ്യത്തിലേക്കെത്തിച്ചത്.

മുന്നൂറിലധികം പ്രസാധകരുള്ള കേരളത്തിലേക്ക് പുതിയൊരു പ്രസിദ്ധീകരണശാലയുടെ ആവശ്യമില്ല എന്ന വസ്തുത ഞങ്ങള്‍ക്കുമറിയാം. എഴുത്തുകാര്‍ക്ക് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വായനക്കാരിലെത്തിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും കേരളത്തിലുണ്ട്. എന്നാല്‍ കൈരളി സമാജം ഈ രംഗത്തേക്ക് വരുന്നത് പ്രധാനമായും കൈരളി സമാജത്തിന്റെ സാമൂഹിക സേവനങ്ങള്‍ക്കും വിദ്യാഭ്യാസ  പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ധനം സമാഹരിക്കുന്നതിനായിട്ടാണ്. ഈ സാഹചര്യത്തില്‍ അക്ഷരപ്പൂക്കളത്തിലെ എഴുത്തുകാരില്‍നിന്നും മറ്റ് സഹൃദയരില്‍നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച്‌ രചനകള്‍  പുസ്തകങ്ങളായി പ്രസിദ്ധീകരിക്കാമെന്ന് കരുതുന്നു. ഇങ്ങനെ സമാഹരിക്കുന്ന തുകയില്‍നിന്നും പുസ്തകത്തിന്റെ അച്ചടിച്ചെലവും വിതരണച്ചെലവും കഴിച്ച് ബാക്കി വരുന്ന തുക പൂര്‍ണമായും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ നാലുവര്‍ഷമായി കൊല്‍ക്കത്ത കേന്ദ്രീകരിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കലാ സാംസ്‌കാരിക സംഘടനയാണ് കൊല്‍ക്കത്ത കൈരളി സമാജം.
കൊല്‍ക്കത്തയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഒട്ടേറെ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. മൊക്രംപൂരില്‍ മൂന്ന് അധ്യാപകരെ നിയമിച്ച്‌ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് നാലുവര്‍ഷത്തോളമായി സൗജന്യമായി വിദ്യാഭ്യാസവും പാഠ്യോപകരണങ്ങളും നല്‍കിവരുന്നു. അനാഥരേയും അശരണരേയും പാര്‍പ്പിക്കുന്ന “ആശാബാടി” പോലെയുള്ള സന്നദ്ധസംഘടനകള്‍ക്ക് സാമ്പത്തിക സഹായവും നല്‍കിവരുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്താന്‍ പണം ആവശ്യമാണ്. അതിനുള്ള വരുമാനം നിലവില്‍ ഈ സംഘടനയ്ക്കില്ല. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്ഥിരം ഫണ്ട് എന്ന ആഗ്രഹത്തില്‍ നിന്നാണ് കൊല്‍ക്കത്ത കൈരളി സമാജം പ്രസിദ്ധീകരണ വിഭാഗം ആരംഭിക്കുന്നത്.

പ്രവര്‍ത്തനരീതി  

– ആയിരം (Rs 1000) രൂപയില്‍ കുറയാത്ത ഒരു സംഭാവനയാണ് ഞങ്ങള്‍ രചയിതാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നത്.
(ആയിരം രൂപയില്‍ കൂടുതലും നല്‍കാവുന്നതാണ്)
– പുസ്തകത്തില്‍നിന്നും ലഭിക്കുന്ന പണം കൈരളി സമാജത്തിന്റെ  സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിരിക്കും ഉപയോഗിക്കുക. ആയത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഞങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
– നൂറ് പേജില്‍ കുറയാത്ത പുസ്തകമായിരിക്കും ആദ്യം പ്രസിദ്ധീകരിക്കുന്നത്.
– സംഭാവന വാങ്ങി പ്രസിദ്ധീകരിക്കുന്ന പുസ്തകമായതിനാല്‍ എഴുത്തുകാര്‍ക്ക് റോയല്‍റ്റി നല്‍കുന്നതായിരിക്കില്ല.
– പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് കരാറും വ്യവസ്ഥകളും എഴുത്തുകാരും പ്രസാധകരുമായി ഉണ്ടാക്കുന്നതാണ്.
– പകര്‍പ്പവകാശനിയമം ലംഘിക്കാത്ത മൗലികമായ രചനകളാണ് അയക്കുന്നതെന്ന് പുസ്തകത്തിലെ എഴുത്തുകാര്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

– മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ സുസ്‌മേഷ് ചന്ത്രോത്ത് മേല്‍നോട്ടം നിര്‍വ്വഹിക്കും
– ഈ പുസ്തകത്തിന് സാധ്യമായ വിധത്തിലെല്ലാം പ്രചാരണവും പരസ്യവും  നല്‍കാന്‍ കൈരളി സമാജം ശ്രമിക്കുന്നതാണ്.
– പ്രവര്‍ത്തഫണ്ടിലേക്കുള്ള ധനസമാഹരണമാണ് ഉദ്ദേശമെന്നതിനാല്‍ കമ്മീഷന്‍ നല്‍കി ഈ പുസ്തകം മറ്റേതെങ്കിലും വിതരണശാലകള്‍ വഴി വിതരണം ചെയ്യുന്നതായിരിക്കില്ല.
– തപാലിലോ ഓണ്‍ലൈനിലോ ആവശ്യപ്പെടുന്നവര്‍ക്ക് കൈരളി സമാജം പുസ്തകം അയച്ചുകൊടുക്കും.
– എഴുത്തുകാരുടെ ഫോട്ടോയും ഹ്രസ്വമായ ജീവചരിത്രക്കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തും.
– പുസ്തകത്തില്‍ പങ്കാളികളാകുന്ന എഴുത്തുകാര്‍ക്ക് 10 കോപ്പികള്‍ നല്‍കുന്നതായിരിക്കും. കൂടുതല്‍ പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ അതിന് പ്രത്യേകം വില നല്‍കേണ്ടതാണ്. തപാല്‍ച്ചെലവും കൊറിയര്‍ ചാര്‍ജ്ജും ഭീമമായ തുക അപഹരിക്കുമെന്നതിനാല്‍ അവ കേരളത്തില്‍നിന്നും നേരിട്ടു കൈപ്പറ്റുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതായിരിക്കും. (ഉചിതമായ മാര്‍ഗ്ഗങ്ങള്‍  നിര്‍ദ്ദേശിക്കാം)
– പുസ്തകത്തിന്റെ നിര്‍മ്മിതിയും ലേ ഔട്ടും മേല്‍ത്തരമായിരിക്കും.
– ഏതെങ്കിലും തരത്തിലുള്ള നിയമനടപടികള്‍ ആവശ്യമായി വരികയാണെങ്കില്‍ അതിന്റെ പരിധി കൊല്‍ക്കത്തയായിരിക്കും. 

– നാലാം വാര്‍ഷികം ആഘോഷിക്കുന്ന സെപ്തംബറില്‍ ആദ്യപുസ്തകം കൊല്‍ക്കത്തയില്‍ വച്ച് പ്രൗഢമായ സദസ്സിനുമുന്നില്‍ പ്രകാശനം ചെയ്യും.
– ഇത് സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുടെ മെയില്‍ ഐഡിയില്‍ എഴുതി അറിയിക്കാവുന്നതാണ്.
ഞങ്ങളുടെ ലക്ഷ്യത്തോട് യോജിക്കുന്നുവെങ്കില്‍ ആയിരം രൂപയില്‍ കുറയാത്ത തുക സംഭാവന നല്‍കി ഈ ഉദ്യമത്തിനോട് സഹകരിക്കണമെന്ന് ആഭ്യര്‍ത്ഥിക്കുന്നു.

 

ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് ഇതോടൊപ്പം : 

Kolkata Kairali Samajam

A/c no : 12840100146021

Federal Bank, Kolkata, Ballygunge br.

IFSC : FDRLOOO1284


പ്രസിദ്ധീകരണ വിഭാഗത്തിനുവേണ്ടി, 
(എഡിറ്റര്‍, അക്ഷരപ്പൂക്കളം)
കൊല്‍ക്കത്ത കൈരളി സമാജം
< 2018 >
May
 • 01

  09:00 -15:00
  2018.05.01
  Andhra Association Hall
  13A , Shahnagar Road, Kolkata, West Bengal 700026

  Auditions start from Tuesday, 1st of May, 2018 for the Kairali Fest 2108, Second Edition. The first audition will be held at the Andhra Association Hall

  Address:

  13A , Shahnagar Road, Kolkata, West Bengal 700026

  Please watch this space for details…

 • 13

  17:00 -20:00
  2018.05.13
  Kolkata Kairali Samajam Hall
  162/B/341, Lake Gardens, Kolkata – 700045.

  KKS is celebrating Rabindra Jayanti this year on 13th May, 2018 at the KKS Lawns with various cultural activities like previous years.

  Come, be a part of the celebrations…!

Follow Us on Facebook