അക്ഷരപ്പൂക്കളം – Literary Blog

അക്കാദമി ട്യൂട്ടോറിയൽസ്

അക്കാദമി എന്ന് മാത്രം പറഞ്ഞാൽ , ഞങ്ങൾ കരിവെള്ളൂരുകാർക്ക് അത് അക്കാദമി ട്യൂട്ടോറിയൽസ് ആയിരുന്നു. സമീപ പ്രദേശങ്ങളിലെ കുട്ടികൾ , സ്വന്തം നാട്ടിലെ സ്കൂളിൽ ചേരാതെ , “അക്കാദമിക് ” വിദ്യാഭ്യാസം കൂടി നേടാനായി കരിവെള്ളൂരിലേക്കൊഴുകിയിരുന്ന കാലം .അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ അഹങ്കാരം തന്നെയായിരുന്നു ,അക്കാദമി. അത്യാവശ്യം പഠിക്കുന്ന, അതേസമയം “കാണാൻ കൊള്ളാവുന്ന” പെണ്പിള്ളേർ കുറച്ചേറെയുണ്ടായിരുന്ന ബാച്ചായിരുന്നു അന്നത്തെ ഞങ്ങളുടെ 10 B ! “10 B യിൽ നിറയെ ചരക്കുകളാണ് “ മറ്റൊരധ്യാപകനോട് മുരളി മാഷ് അങ്ങനെ …

More   ||   0

പ്രതീക്ഷ

കരയുമ്പോൾ ചിരിപ്പിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ… ഒരു പൂവ്‌.. കാത്തിരിക്കുന്നു ഞാൻ, ഒരു പൂക്കാലത്തിന് വേണ്ടി. പൂമൊട്ട് വിടരുമ്പോൾ മനസ്സ് വിടരുന്നു. മനസ്സ് വിടരുമ്പോൾ ഒരു പുഞ്ചിരി വിടരുന്നു…… പൂക്കാലം ഒരു പുഞ്ചിരിക്കാലം. വെള്ളത്തുമ്പ, മഞ്ഞക്കൊന്ന, ചുവന്ന താമര… പ്രകൃതിക്ക് നിറം നൽകുന്ന പലതരം പൂക്കൾ…. പ്രതീക്ഷയുടെ പല തരം പൂക്കൾ.

More   ||   4

കാമുകൻ

ഒരു മരം നട്ട് ഇലകൾക്കുവേണ്ടി കാത്തിരുന്നിട്ടുണ്ടോ പുതിയ ഇലയെ സ്വപ്നം കണ്ടിട്ടുണ്ടോ അതിന്റെ ഇളം നിറത്തെ സങ്കൽപ്പിച്ച് ഒരു ചിത്രം വരച്ചിട്ടുണ്ടോ തളിരിലകൾക്കായുള്ള കാത്തിരിപ്പിന്റെ മധുരം നുണഞ്ഞിട്ടുണ്ടോ കിളിർത്തുപൊന്തിയ പുതിയ നാമ്പിന്റെ കുറുകൽ കേട്ടിട്ടുണ്ടോ ഏറ്റവും ഭംഗിയുള്ള ചിലതിനെ പുഴുക്കൾ തിന്നുകളയും ഇഷ്ടം കൂടുമ്പോഴാണത് പിറ്റേന്ന് നോക്കുമ്പോൾ ആറ്റുനോറ്റുണ്ടായ തളിരിലകളിൽ നിറയെ വെളിച്ചമായിരിക്കും പുഴുവിന്റെ പാടുകൾ. അന്നേരത്തെ ആ ഒരു നീറ്റലുണ്ടല്ലോ അത് നിങ്ങളനുഭവിച്ചിട്ടുണ്ടോ ഞാനിതെല്ലാം അറിഞ്ഞവനാണ് ഇലകൾക്കുവേണ്ടി കാത്തിരുന്നവനാണ് എന്നിട്ടും അവളിന്നലെ എന്നോട് പറഞ്ഞുകളഞ്ഞു എനിക്ക് …

More   ||   443

സ്വപ്നം

വഴിമാറി നടക്കുമ്പോഴൊക്കെയും നിന്റെ മിഴിയാഴങ്ങളിൽ വീണുപോവുകയാണ് ഞാൻ ആ വീഴ്ച്ചകളിലാണ് നീ എന്നെ സ്വപ്നം കാണുന്നത്. ആഴങ്ങളിൽ ഞാൻ ഉറച്ചുപോവുമ്പോഴാണ് ആ സ്വപ്നത്തിന് തുടർച്ചകൾ ഉണ്ടാവുന്നത്….

More   ||   0

യാത്ര

ഇന്നെന്റെ യാത്ര കൊൽക്കത്ത കുടുംബത്തോട് കൂടെ… ഇപ്പോൾ കുറച്ചായിട്ട് ഇങ്ങനെയാ… സേവനാർത്ഥം വാസം കൊൽക്കത്തയിൽ ആയതിനാൽ വീടും വീട്ടുകാരും കുടുംബവും അങ്ങ് നാട്ടിലും ഞാൻ തനിച്ച് ഇവിടെയും. ആകയാൽ ഇവിടെയും ഉണ്ട് എനിക്ക് ഉമ്മയായിട്ടും ഉപ്പയായിട്ടും സഹോദരിമാരായിട്ടും ഹൃദയത്തോട് ചേർത്ത് വെക്കാൻ ചില നല്ല ബന്ധങ്ങൾ …. സന്തോഷങ്ങളും സഹതാപങ്ങളും പരസ്പരം പങ്ക് വെച്ച് ഒരു ജീവിതം…. നമുക്ക് കാര്യത്തിലേക്ക് കടക്കാം…. യത്ര എന്നും എനിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞിട്ടാവാം Dr, P B സലീം സാറിന്റെ …

More   ||   0

ആകാശക്കീറ്

എന്റെ ആകാശം നീയാണ് രാത്രിയും രാവിലെയും രണ്ടു വിത്യസ്ത മുഖമുള്ളവൻ പ്രണയ രശ്മികൾ എന്നിലേക്ക്‌ കടത്തിവിട്ട് എന്റെ ദിവസം തുടങ്ങുന്നവൻ ഉച്ചച്ചൂടിൽ എന്നെ കിടക്കയിൽ വിയർപ്പിക്കുന്നവൻ രാത്രികളിൽ മിന്നലായി വന്ന് എന്നിലെ ഉറക്കം കെടുത്തുന്നവൻ ഉറക്കങ്ങളിൽ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നവൻ നീ പ്രണയമാണ്… ആകാശമാണ്… മിന്നലാണ്‌… മഴയാണ്… നീ സൂര്യനെയും ചന്ദ്രനെയും കോടാനുകോടി നക്ഷത്രങ്ങളെയും മേഘക്കൂട്ടങ്ങളെയും മഴയെയും മിന്നലിനെയും സൂക്ഷിക്കുന്നു… ഒരുപാട് രഹസ്യങ്ങളെന്ന പോൽ നീയെന്നെ തിരുത്തുന്നു… “ഞാൻ ഒരുപാട് പേരുടെ ആകാശമാണ്.. സ്വപ്നങ്ങളുടെ കാവൽക്കാരനാണ്… നിനക്ക് …

More   ||   0

വാക്ക്

മനസ്സിലൊരു നനവുള്ള വാക്ക് കുഴിച്ചിടണം. ആ വാക്കിനൊരു പേരിടുന്നതിൻ മുൻപ് അതിനെ മുളക്കാനനുവദിക്കണം. അതിന്മേൽ മുളക്കുന്നൊരു വാക്കിനും പേരിടരുത്. പേരില്ലാത്ത വാക്കുകൾ കൊണ്ടൊരു മരം തീർക്കണം ഇലയിൽനിന്നും, ശിഖരത്തിൽനിന്നും വേരുകൾ മുളക്കുന്നൊരു മരം ഓരോ വേരിലും പേരില്ലാത്ത വാക്കുകളുടെ വിത്തുകൾ നിറയ്ക്കണം ഒടുവിൽ മുളച്ച വാക്കുകൾ കൊണ്ടൊരു കാട് തീർക്കണം പുഴ തീർക്കണം ഒരു കാടിനും പേരിടരുത് ഒരു പുഴക്കും പേരിടരുത് അതിനീ വാക്കുകൾ പോരാതെ വരും. !

More   ||   0

പൂക്കാലത്തിനരികെ….

നമ്മൾ കണ്ടുമുട്ടുമ്പോൾ വാക്കുകളൊക്കെ പരിണമിച്ച് പൂവുകളായിപോയിട്ടുണ്ടാവും… മേഘങ്ങൾ നമുക്കിടയിൽ ഇറങ്ങിവരും… നീ അടുത്തിരിക്കുമ്പോൾ എന്റെ കാൽക്കീഴിലെ മണ്ണിന് ജീവനുണ്ടാകും മഴ പുതിയൊരു പാട്ട് പാടി തുടങ്ങുന്നുണ്ടാവും… ഇലകൾ നമ്മളെയോർത്ത് ശബ്ദമുണ്ടാക്കില്ല… എനിക്കുറപ്പാണ് നിന്നെ കണ്ടുമുട്ടുമ്പോഴേക്കും ഞാനൊരു പുഴുവായിരിക്കും മറക്കണ്ട…മഞ്ഞ നിറമായിരിക്കും നീ അടുത്ത് വരുമ്പോഴേക്കും ഉടലിൽ നിന്ന് ചിറകുകൾ മുളച്ചേക്കാം ചിറകിന്റെ നിറം…! ഇല്ല ഞാൻ പറയുന്നില്ല നിനക്കതിനെപ്പറ്റി ഇനി സ്വപ്നം കാണാല്ലോ… നമ്മൾ കണ്ടുമുട്ടുമ്പോൾ ഉറപ്പായും നീയൊരു പാട്ടു പാടണം പൂവുകളെ എനിക്കത്രയ്ക്കിഷ്ടമാണ്…

More   ||   0

കുംഭത്തിൽ വിരിഞ്ഞ തുമ്പപ്പൂവ്

“അച്ഛാ ഞാനും വരട്ടേച്ഛാ ” രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ ചോദിക്കുന്ന ചോദ്യമാണിത്. പുതിയ ഡ്രസ്സുമിട്ട് യാത്രക്കൊരുങ്ങുമ്പോൾ അവൾക്കറിയാം. ഇന്ന് വിവാഹമോ അല്ലങ്കിൽ അതുപോലെയുള്ള എന്തെങ്കിലും കാര്യത്തിന് പോവുകയാണെന്ന്. ഓഫീസിൽ പോകുന്ന വേഷവും അവൾക്ക് തിരിച്ചറിയാം. ” അച്ഛാ ഞാനും വരട്ടേച്ഛാ” എന്നുള്ള ചോദ്യം വീണ്ടും ഉയരുമ്പോൾ അയാൾ പറയും. ” എന്റെ മുത്ത് ഇന്നു വരണ്ട അച്ഛൻ ഒത്തിരി ദൂരയാ പോണേ, ഞാനും മോളും അമ്മയും കൂടി ഞായറാഴ്ച ഒരിടത്തു പോകുന്നുണ്ട്. എന്താ മതിയല്ലോ … …

More   ||   1

പ്രേമോദാരം

പരിപാവനമായ പ്രേമത്തെ മരം ചുറ്റിക്കളിയെന്ന പേരിൽ വാസ്തവത്തിൽ മലീമസമാക്കുന്നത് നിത്യഹരിത നായകൻ പ്രേംനസീറിന്റെ കാലത്തെ ചില ചലച്ചിത്ര ആവിഷ്ക്കാരങ്ങളാണ്. കാമുകീ കാമുകന്മാരായി ഞങ്ങൾ വാഴ്ത്തപ്പെടാൻ തുടങ്ങിയിട്ട് സംവത്സരങ്ങളായെങ്കിലും അതു കൊണ്ടു നാം എന്തു നേടിയെന്ന് നെഞ്ചിൽ തൊട്ട് ചോദിച്ചു തുടങ്ങിയിരിക്കുന്നു, ഈയിടെയായി എന്റെ പ്രിയ കാമുകി സ്നേഹപ്രിയ. അതിനെ എന്നാണാവോ നിങ്ങളിനി കഴുത്ത് ഞെരിച്ച് കൊല്ലുന്നതെന്നുമവൾ ഇടക്കിടെ കളിയാക്കി ചിരിക്കുന്നുണ്ട്. “ഇത്രേം കാലത്തെ കരീം പൊകെം നിറഞ്ഞ ജീവിതത്തിനെടെലും അരുതാത്തതെന്തെങ്കിലും നാം ചെയ്തോ ?” വളരെ പ്രസക്തമായ …

More   ||   1