അക്ഷരപ്പൂക്കളം അച്ചടിരചനകള്‍ – പ്രകാശനം

ക്ഷണക്കത്ത്

പ്രിയപ്പെട്ടവരേ,

കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി കൊല്‍ക്കത്ത കൈരളി സമാജം നടത്തിവരുന്ന വളരെ വ്യത്യസ്തമായ അനവധി സാംസ്‌കാരിക പരിപാടികളിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് പുസ്തക പ്രസിദ്ധീകരണ രംഗത്തേക്കുള്ള കടന്നുവരവ്.

www.kolkatakairalisamajam.in എന്ന website ലെ സാഹിത്യപംക്തിയായ അക്ഷരപ്പൂക്കളത്തില്‍ പ്രസിദ്ധീകരിച്ചുവന്ന രചനകളില്‍ നിന്നും തെരഞ്ഞെടുത്ത എണ്‍പതിലധികം രചനകളുടെ സമാഹാരമാണ് ഞങ്ങളുടെ ആദ്യപുസ്തകമായ അക്ഷരപ്പൂക്കളം അച്ചടിരചനകള്‍ പുസ്തകം ഒന്ന് എന്നത്. ഇത് കൊല്‍ക്കത്തയില്‍ ആദ്യത്തേതും ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ നക്ഷത്രത്തിളക്കമുള്ളതുമാണ്. പ്രശസ്തര്‍ക്കും അപ്രശസ്തര്‍ക്കും നവാഗതര്‍ക്കും ഇടം നല്കിയിട്ടുള്ള ഈ പുസ്തകം വരാനിരിക്കുന്ന പുസ്തങ്ങളുടെ തുടക്കം കൂടിയാണെന്ന് വ്യക്തമാക്കട്ടെ.

ഫെബ്രുവരി 10 ന് ഞായറാഴ്ച വൈകിട്ട് 4. 30 മുതല്‍ കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് മലയാളസാഹിത്യത്തിന്റെ അഭിമാനം, ജനപ്രിയ എഴുത്തുകാരന്‍, ആടുജീവിതത്തിന്റെ കഥാകാരന്‍ ശ്രീ ബെന്യാമിന്‍ ഈ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും.

ചടങ്ങിലേക്ക് ഏവരേയും സന്തോഷത്തോടെ, ആദരവോടെ ക്ഷണിക്കുന്നു.

പ്രസിദ്ധീകരണ വിഭാഗത്തിനുവേണ്ടി
ടീം കൊല്‍ക്കത്ത കൈരളി സമാജം

Venue Address:
Garden High School
318, Rajdanga Main Road,
Ravindra Pally,
Kasba, Kolkata,
West Bengal 700107